Trending

Local News

Recent posts

View all

*📡പ്രഭാത വാർത്തകൾ*2025 സെപ്റ്റംബർ 3 ബുധൻ 1201 ചിങ്ങം 18 പൂരാടം 1447 റ : അവ്വൽ 10◾ സുഡാനിലെ ദര്‍ഫര്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം പൂര്‍ണമായി ഒഴുകിപ്പോകുകയും ആയിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. വടക്കന്‍ തര്‍സീന്‍ ഗ്രാമത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ ശേഷിക്കുന്നത് എന്നാണ് സുഡാന്‍ ലിബറേഷന്‍ ആര്‍മി വ്യക്തമാക്കിയത്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത വിധം ഒറ്റപ്പെട്ടിരിക്കുകയാണ് ഈ മലയോര പ്രദേശം. അതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം തേടിയിരിക്കുകയാണ് സുഡാന്‍ ലിബറേഷന്‍ ആര്‍മി. രണ്ട് വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധമുണ്ടാക്കിയ പട്ടിണി മൂലം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ ഇവിടെ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.◾ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ പ്രതിപക്ഷപങ്കാളിത്തത്തിന് യുഡിഎഫ് ഉപാധി വെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍പെടുത്ത നിലപാടുകള്‍ തെറ്റായിപ്പോയെന്ന് സമ്മതിച്ച് സര്‍ക്കാര്‍ പരസ്യമായി തിരുത്തട്ടെയെന്ന് യുഡിഎഫ് ഉന്നയിക്കാനാണ് സാധ്യത. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സര്‍ക്കാര്‍നിലപാട് തിരുത്തി സത്യവാങ്മൂലം നല്‍കി തെറ്റുസമ്മതിക്കുന്ന വിധത്തിലേക്ക് സര്‍ക്കാര്‍ പരസ്യനിലപാട് എടുത്താല്‍ അയ്യപ്പസംഗമവുമായി സഹകരിക്കാമെന്ന നിലപാടായിരിക്കും യുഡിഎഫ് സ്വീകരിക്കുക.◾ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന പങ്കെടുക്കും. ദേവസ്വം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ നടന്ന യോഗത്തിലാണ് ഭക്തരുടെ പങ്കാളിത്തം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രിമാരുടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെയും പങ്കാളിത്തം സംബന്ധിച്ച് അടുത്തയാഴ്ച്ചയോടെ പൂര്‍ണ്ണമായ ചിത്രം ലഭിക്കും. ആഗോള അയ്യപ്പ സംഗമത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരുടേയും പങ്കാളിത്തം ഉറപ്പായി.◾ ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അത്തരത്തില്‍ പറഞ്ഞൊഴിയുന്ന സി പി എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പമ്പയിലെ സമ്മേളനത്തിനു മുന്‍പ് ശബരിമലയിലെ ആചാരങ്ങള്‍ക്കെതിരായി സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.◾ ശബരിമല ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലെത്തി ക്ഷണക്കത്ത് നല്‍കി. എന്നാല്‍, വസതിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പ്രതിപക്ഷ നേതാവ് കാണാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കത്ത് ഓഫീസില്‍ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മടങ്ങുകയായിരുന്നു.◾ സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. വാരാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 9 ന് ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വൈകിട്ട് മാനവീയം വീഥിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.◾ ഗവര്‍ണറുമായുള്ള പിണക്കം വിട്ട് മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയശേഷം ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്ഭവനില്‍ നിന്ന് മടങ്ങിയത്.◾ സംസ്ഥാനത്തെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം പ്രകാരം തിരുവോണ ദിവസമായ സെപ്തംബര്‍ 5 ന് സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ഉത്രാട ദിവസമായ നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും മഞ്ഞ അലര്‍ട്ട് ഉണ്ടായിരിക്കും.◾ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്ന് ഇന്നും നാളേയും 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നതാണ്. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപ വിലയ്ക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.◾ നെല്‍ കര്‍ഷകര്‍ക്കുള്ള സംസ്ഥാന ഉല്‍പാദന ബോണസിന് 100 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ വര്‍ഷം സംഭരിച്ച നെല്ലിന്റെ സംസ്ഥാന ഉല്‍പാദന ബോണസ് വിഹിതം പൂര്‍ണമായും അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ 100 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചത്. മിനിമം താങ്ങുവില പദ്ധതിക്കുകീഴില്‍, സംസ്ഥാനം സംഭരിക്കുന്ന നെല്ലിന്റെ വില നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍, ആ തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉല്‍പാദന ബോണസ് മുന്‍കൂര്‍ നല്‍കാന്‍ തീരുമാനിച്ചത്.◾ വയോജനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് രാജ്യത്താദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷന്‍ ഇന്ന് ചുമതലയേല്‍ക്കും. മുന്‍ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലടക്കം പല മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച സാമൂഹ്യ പ്രവര്‍ത്തകനുമായ കെ സോമപ്രസാദ് ചെയര്‍പേഴ്‌സണായ അഞ്ചംഗ കമ്മീഷനാണ് ഇന്ന് സ്ഥാനമേല്‍ക്കുന്നത്. സമ്മേളനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.◾ മലപ്പുറം വിരുദ്ധ പരാമര്‍ശവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും രംഗത്ത്. മലപ്പുറം പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമന്‍മാരാണ് കോണ്‍ഗ്രസ് എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പറഞ്ഞത്. മുസ്ലിങ്ങള്‍ മതഭരണം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിലാണ് വെള്ളാപ്പള്ളി നടേശന്‍ വീണ്ടും വര്‍ഗീയ സ്വഭാവമുള്ള പരാമര്‍ശം നടത്തിയത്. വെള്ളാപ്പള്ളി നടേശന്റെ തിട്ടൂരമല്ല ഇവിടെ നടപ്പാക്കുന്നതെന്ന് തിരിച്ചടിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറും രംഗത്തെത്തി.◾ ഇടുക്കി കട്ടപ്പന ഇരുപതേക്കറിലുള്ള ആയുര്‍ധാര എന്ന സിദ്ധ വൈദ്യശാല 24 മണിക്കൂറിനുള്ളില്‍ അടച്ചു പൂട്ടാന്‍ ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. വെരിക്കോസ് വെയിന്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് അശാസ്ത്രീയമായ രീതിയില്‍ നല്‍കുന്ന ചികിത്സ മൂലം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചികിത്സ തേടിയവരുടെ പരാതി സംബന്ധിച്ചുള്ള വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.◾ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍ ഇടംപിടിച്ചു. പുരുഷ വോട്ടര്‍മാര്‍ 1.33 കോടിയും സ്ത്രീ വോട്ടര്‍മാര്‍ 1.49 കോടിയും പ്രവാസി വോട്ടര്‍മാര്‍ 2087 പേരും ട്രാന്‍സ് ജന്‍ഡര്‍ വോര്‍ട്ടര്‍മാരും 276പേരുമാണുള്ളത്. 2020 ല്‍ ഉണ്ടായിരുന്നത് 2.76 കോടി വോട്ടര്‍മാരായിരുന്നു. അന്തിമ വോട്ടര്‍ പട്ടിക കണക്കില്‍ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ടെന്നും കരട് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത് 2.66 കോടി വോട്ടര്‍മാരായിരുന്നെന്നും കമ്മീഷന്‍ അറിയിച്ചു.◾ സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്. ഈ തുക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍ക്ക് നല്‍കിയതായും മന്ത്രി പറഞ്ഞു.◾ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കും ജാമ്യം. തൊടുപുഴ പൊലീസ് ബംഗലൂരുവില്‍ നിന്ന് പിടികൂടിയ മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. നാലുപേര്‍ക്കുമെതിരെ വധശ്രമം , അന്യായമായി തടഞ്ഞുവയ്ക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളായിരുന്നു തൊടുപുഴ പൊലീസ് ചുമത്തിയിരുന്നത്. എന്നാല്‍ ആശുപത്രി രേഖകള്‍ പ്രകാരം ഗുരുതരമായ പരിക്കില്ലെന്നും വധശ്രമം നിലനില്‍ക്കില്ലെന്നും പ്രതി ഭാഗം അഭിഭാഷകന്‍ വാദിച്ചു . ഇതേ തുടര്‍ന്നാണ് കോടതി നാലുപേര്‍ക്കും ജാമ്യം അനുവദിച്ചത്.◾ തിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ കുട്ടികളെ ഉപദ്രവിച്ച കേസില്‍ പുറത്താക്കിയ ആയമാര്‍ക്ക് വീണ്ടും നിയമനം. പിരിച്ചുവിട്ട ഒമ്പത് ആയമാരില്‍ ആറുപേരെയാണ് വീണ്ടും സര്‍ക്കാര്‍ നിയമിച്ചത്. സിപിഎം ഇടപെടലിനെ തുടര്‍ന്നാണ് ആറുപേര്‍ക്കും വീണ്ടും സര്‍ക്കാര്‍ നിയമനം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി മര്‍ദിച്ച സംഭവമുണ്ടായത്.◾ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ ഡിസിസി രംഗത്ത്. അന്തിമ വോട്ടര്‍ പട്ടിക ഇറങ്ങുന്നതിന് തലേദിവസം ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ വാര്‍ഡ് വിഭജനം വീണ്ടും നടത്തിയെന്നും വാര്‍ഡ് വിഭജനം പൂര്‍ത്തിയായതിന് ശേഷം വീണ്ടും വാര്‍ഡ് വിഭജനം നടത്തിയത് എങ്ങനെയെന്നും അതിന് അധികാരമുണ്ടോയെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ചോദിച്ചു.സിപിഎമ്മിന് അനുകൂലമായാണ് വാര്‍ഡ് വീണ്ടും വിഭജനം നടത്തിയതെന്നും ജില്ലാ കളക്ടര്‍ സിപിഎമ്മിന്റെ ഏജന്റാണോയെന്ന് സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.◾ യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ആശങ്ക രേഖപ്പെടുത്തി. അപ്രതീക്ഷിത ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ അടിയന്തരമായി നല്‍കേണ്ട കാര്‍ഡിയോ പള്‍മനറി റീസസിറ്റേഷന്‍ പോലുള്ള ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്ന് കെജിഎംഒഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.◾ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്ദു. സംഭവത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് പ്രധാനാധ്യാപിക ബിന്ദു പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നിരുന്നു. അതിലാണ് കുട്ടികള്‍ പാടിയത്. മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്.◾ എരഞ്ഞിപ്പാലത്തെ ആണ്‍ സുഹൃത്തിന്റെ വാടകവീട്ടില്‍ വിദ്യാര്‍ഥിനി ആയിഷ റഷ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീന്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വാട്‌സാപ്പ് ചാറ്റുകളില്‍നിന്ന് അന്വേഷണസംഘത്തിന് തെളിവുകള്‍ കിട്ടിയതിന് പിന്നാലെയാണ് അറസ്റ്റ്.◾ പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് പഞ്ചാബിലെ എഎപി എംഎല്‍എ. സനൗറില്‍നിന്നുള്ള എംഎല്‍എയായ ഹര്‍മീത് പഠാന്‍മജ്‌റ പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ത്ത് രക്ഷപ്പെട്ടു. ഹര്‍മീതിനെ ഇന്നലെ രാവിലെയാണ് പൊലീസ് പീഡനക്കേസില്‍ കര്‍നാലില്‍ വച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകവേ എംഎല്‍എയും അനുയായികളും ചേര്‍ന്ന് പൊലീസിനുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു വാഹനങ്ങളിലായി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ ഒരു പൊലീസുകാരന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ വാഹനം ഇടിപ്പിച്ചശേഷം ഓടിച്ചുപോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു◾ ദില്ലി കലാപത്തിലെ ഗൂഢാലോചന കേസില്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ദില്ലി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഉമറിന്റെയും ഷര്‍ജീലിന്റെയും പങ്ക് ഗുരുതരമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണമില്ലാത്ത പ്രതിഷേധം അനുവദനീയമല്ലെന്നും വര്‍ഗീയമായി ഒരു വിഭാഗത്തെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും അക്രമത്തിനുള്ള ഗൂഢാലോചന അഭിപ്രായസ്വാതന്ത്യമല്ലെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.◾ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ അമ്മക്കുമെതിരെ അസഭ്യ മുദ്രാവാക്യം വിളിച്ചതിനെതിരെ എന്‍ഡിഎ നാളെ ബീഹാറില്‍ ബന്ദിന് ആഹാനം നല്കി. വോട്ടര്‍ അധികാര്‍ യാത്രയില്‍ തന്റെ അമ്മയെ അസഭ്യ മുദ്രാവാക്യം വിളിച്ചത് രാജ്യത്തെ എല്ലാ അമ്മാര്‍ക്കും അപമാനമാണെന്നും, ബിഹാറിലെ ജനത ഇത് പൊറുക്കില്ലെന്നും നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.◾ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാക്കാല്‍ നീരീക്ഷണവുമായി സുപ്രീംകോടതി. ചില സംഭവങ്ങളുടെ പേരില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കാലതാമസം നേരിടുന്ന കേസുകളുണ്ടെന്നും അത്തരം സംഭവങ്ങളില്‍ കോടതിയെ സമീപിക്കാമെന്നും പറഞ്ഞ സുപ്രീം കോടതി ഇതിന്റെ പേരില്‍ അധികാരങ്ങള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്ന് വാക്കാല്‍ പരാമര്‍ശിച്ചു.◾ കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യിലെ ഒരു ഡയലോഗില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍. ഡയലോഗ് കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ച് മനഃപൂര്‍വ്വമുള്ളതായിരുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.◾ തെലുങ്കാന മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ ബിആര്‍എസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളുടെ പേരിലാണ് നടപടി. കാലേശ്വരം ജലസേചന പദ്ധതി അഴിമതിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കവിത ആരോപിച്ചിരുന്നു. നിലവില്‍ ബിആര്‍എസ് എംഎല്‍സി ആണ് കെ കവിത.◾ പാകിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്നതിനിടെ പ്രളയത്തെ ഒരു 'ദൈവാനുഗ്രഹമായി' വിശേഷിപ്പിച്ച് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പ്രളയജലം അഴുക്കുചാലുകളിലേക്ക് ഒഴുക്കിവിട്ട് കളയരുതെന്നും, പകരം വീപ്പകളിലും പാത്രങ്ങളിലും ശേഖരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. പാക് വാര്‍ത്താ ചാനലായ ദുനിയ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.◾ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു. സഹായം തേടി താലിബാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. 6 തീവ്രതയുള്ള ഭൂകമ്പം പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ കുനാര്‍ പ്രവിശ്യയിലുടനീളമുള്ള മുഴുവന്‍ ഗ്രാമങ്ങളെയും തകര്‍ത്തു. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം.◾ രണ്ട് വ്യത്യസ്ത നിയമസഭാമണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ പവന്‍ ഖേരയുടെ പേരുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ന്യൂഡല്‍ഹിയിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രണ്ടാമതൊരു വോട്ടര്‍ ലിസ്റ്റില്‍കൂടി പേരുണ്ടെന്ന കാര്യം ബിജെപി ആരോപണം ഉന്നയിച്ചപ്പോഴാണ് അറിയുന്നതെന്നും പവന്‍ ഖേര പ്രതികരിച്ചു. വോട്ടര്‍ പട്ടികയുടെ സമഗ്രത നിലനിര്‍ത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്ന് സമ്മതിച്ചിരിക്കുകയാണെന്നും പവന്‍ ഖേര വ്യക്തമാക്കി.◾ പാകിസ്ഥാനുമായുള്ള തങ്ങളുടെ അടുത്ത ബന്ധം കാരണം ആഗോള വേദികളില്‍ ഇന്ത്യ പ്രതികാരം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അസര്‍ബൈജാന്‍. ഷാങ്ഹായ് സഹകരണ സംഘടനയില്‍ പൂര്‍ണ്ണ അംഗത്വത്തിനുള്ള ശ്രമം ഇന്ത്യ തടഞ്ഞുവെന്ന് അസര്‍ബൈജാന്‍ ആരോപിച്ചു. ഇന്ത്യ ബഹുരാഷ്ട്ര നയതന്ത്ര തത്വങ്ങള്‍ ലംഘിക്കുകയാണെന്ന് അസര്‍ബൈജാന്‍ മാധ്യമങ്ങള്‍ ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാനെ പിന്തുണച്ചതിനാലാണ് ഇന്ത്യ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.◾ സൈനിക പരേഡില്‍ പങ്കെടുക്കാന്‍ കിം ജോങ് ഉന്‍ ഇന്നലെ സ്വകാര്യ ബുള്ളറ്റ് പ്രൂഫ് ട്രെയിനില്‍ ചൈനയിലെത്തി. 2023 ന് ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ യാത്രയാണിത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ നേതാവ് വ്‌ളാഡിമിര്‍ പുടിനുമായും കിം കൂടിക്കാഴ്ച നടത്തും. ചൈനയില്‍ നടന്ന പരിപാടിയില്‍ കിമ്മിനൊപ്പം വിദേശകാര്യ മന്ത്രി ചോ സോണ്‍-ഹുയിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ഔദ്യോഗിക കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.◾ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയില്‍ കൂടുതല്‍ വിലക്കിഴിവ് നല്‍കി റഷ്യ. ബാരലിന് മൂന്നുഡോളര്‍ മുതല്‍ നാലുഡോളര്‍ വരെ വിലക്കിഴിവാണ് നല്‍കുന്നത്. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് യുഎസ് ഇന്ത്യക്കുമേല്‍ ഉയര്‍ന്ന താരിഫ് ചുമത്തുന്നതിനിടെയാണ് ഈ വിലക്കിഴിവെന്നത് ശ്രദ്ധേയമാണ്.◾ ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, തങ്ങള്‍ക്കും റഷ്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ നേരിട്ടറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പുടിനെ ഷഹബാസ് ഷെരീഫ് ബീജിങില്‍ വെച്ച് കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണേഷ്യന്‍ മേഖലയിലെ റഷ്യയുടെ സമതുലിതമായ നിലപാടിനും പാകിസ്ഥാന്‍ നന്ദി അറിയിച്ചു.◾ പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വേതനവും ഹൗസിങ് അലവന്‍സും കുത്തനെ വര്‍ധിപ്പിച്ചതിനു പിന്നാലെ ഇന്‍ഡൊനീഷ്യയില്‍ പൊട്ടിപുറപ്പെട്ട സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും അടിച്ചമര്‍ത്താനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയവില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.◾ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ പുതിയ നിക്ഷേപകരില്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്‍വെസ്റ്റിങ് പ്ലാറ്റ്‌ഫോമായ ഫിന്‍എഡ്ജിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യക്തമായ ഉദ്ദേശത്തോടെയാണ് സ്ത്രീകള്‍ ഇന്ന് നിക്ഷേപം നടത്തുന്നത്. 2012 ല്‍ പുതിയ നിക്ഷേപകരില്‍ 18 ശതമാനം മാത്രമായിരുന്നു സ്ത്രീകളുടെ പങ്കാളിത്തം. ഇന്ന് ഇത് 42 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്ത്രീ പങ്കാളിത്തത്തില്‍ 50 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, 2028 ആകുമ്പോഴേക്കും പുതിയ നിക്ഷേപകരില്‍ പകുതിയിലധികവും സ്ത്രീകളായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 30 നും 40 നും ഇടയിലുള്ള സ്ത്രീകളാണ് കൂടുതലായി നിക്ഷേപം നടത്തുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും വിരമിക്കല്‍ ആസൂത്രണവും ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നതെന്നും ഫിന്‍എഡ്ജ് പറയുന്നു. സ്ത്രീകളില്‍ നല്ലൊരു ഭാഗവും നിക്ഷേപിക്കുമ്പോള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണ്. എസ്ഐപികളില്‍ ഏകദേശം 87 ശതമാനവും ഇക്വിറ്റി ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. ഇത് പുരുഷന്മാരുടേതിന് തുല്യമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.◾ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി'ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. സിനിമയുടെ ഔദ്യോഗിക പ്രമൊ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. വീരയുടെയും കീര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാകും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക. ഐശ്വര്യ ലക്ഷ്മിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകര്‍ഷണം. മലയാളിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യ ഭാഗത്തില്‍ അണിനിരന്ന ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാകുക. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. വേല്‍സ് ഫിലിം ഇന്റര്‍നാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം.◾ നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിന്‍ നിഗം ചിത്രം 'ഹാല്‍' സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ഡേവീസ് എന്ന കഥാപാത്രമായി എത്തുന്ന നിഷാന്ത് സാഗറിനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 12-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യും. ബോളിവുഡിലെ ശ്രദ്ധേയ ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.◾ പുത്തന്‍ വാഹനം സ്വന്തമാക്കി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. വോള്‍വോ എക്സ്സി60 എസ്യുവിയുടെ പുതുക്കിയ പതിപ്പാണ് ഗാരിജിലേക്ക് എത്തിച്ചിരിക്കുന്നത്. മുഖം മിനുക്കി എത്തിയിരിക്കുന്ന ഈ മോഡലിന് 71.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. മോഡലിന്റെ ഏറ്റവും പുതിയ പതിപ്പില്‍ കുറച്ച് സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളും അതോടൊപ്പം പുതുക്കിയ സവിശേഷതകളും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പറും അടക്കം ഏറ്റവും വ്യക്തമായ മാറ്റങ്ങള്‍ മുന്‍വശത്താണ്. മാറ്റങ്ങളില്‍ പുതുക്കിയ ലൈറ്റിംഗ് സിഗ്നേച്ചറുമായി വരുന്ന ടെയില്‍ലാമ്പുകള്‍ പുതിയ അലോയി വീലുകള്‍ ഒരു പുതിയ പിന്‍ ബമ്പര്‍ എന്നിവ ഉള്‍പ്പെടുന്നു. പവര്‍ട്രെയിന്റെ കാര്യത്തില്‍, എക്സ്സി60 -ല്‍ 48വി മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം 2.0 -ലീറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് വോള്‍വോ സജ്ജീകരിച്ചിരിക്കുന്നത്, ഇത് 247 ബിഎച്പി കരുത്തും 360 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 8 -സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും സ്റ്റാന്‍ഡേര്‍ഡായി കണക്ട് ചെയ്തിരിക്കുന്നു.◾ സ്നേഹത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ദൈവം ഏല്പിച്ചുകൊടുക്കുന്ന ഇരുതലമൂര്‍ച്ചയുള്ള വാളാണ് ഓര്‍മ്മകള്‍. ഒരാളെ പൂര്‍ണ്ണമായും മറക്കണമെങ്കില്‍, അയാളെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം തിരഞ്ഞുപിടിച്ച് നശിപ്പിച്ചുകളയണം. പ്രേമമുള്ളവര്‍ പക്ഷേ, അശക്തരാണ്. നിസ്സാരമായൊരു ഓര്‍മ്മയെപ്പോലും കൊല്ലാന്‍ കെല്പില്ലാത്തവര്‍. പ്രേമമില്ലാത്ത മനുഷ്യരാണ് ലോകത്തെ ഭരിക്കുന്നത്. അവരാണ് ലോകത്തെ നശിപ്പിക്കുന്നത്. 'കാവ'. ആഷ് അഷിത. ഡിസി ബുക്സ്. വില 332 രൂപ.◾ മനുഷ്യശരീരത്തിലെ 300-ലധികം ബയോക്കെമിക്കല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന അവശ്യധാതുവാണ് മഗ്നീഷ്യം. പേശികളുടെ പ്രവര്‍ത്തനം മുതല്‍ ഊര്‍ജ ഉത്പാദനം വരെയുള്ള കാര്യങ്ങളില്‍ ഈ പോഷകം ശരീരത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് സാധാരണയേക്കാള്‍ കുറയുമ്പോഴാണ് ഹൈപ്പോമാഗ്നെസീമിയ ഉണ്ടാകുന്നത്. ഇതോടെ, ശരീരം ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. അതിനാല്‍, ഹൈപ്പോമാഗ്നെസീമിയ വഷളാകുന്നത് തടയാന്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അനിയന്ത്രിതമായ പേശിവലിവും കോച്ചിപ്പിടുത്തവും അപായ സൂചനയാണ്. രാത്രികാലങ്ങളില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അടിക്കടിയുള്ള പേശിവലിവ്, വിറയല്‍, അല്ലെങ്കില്‍ കോച്ചിപ്പിടുത്തം എന്നിവ മഗ്നീഷ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാന്‍ സാധ്യതയുണ്ട്. മഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോള്‍ നിങ്ങള്‍ക്ക് മന്ദത അനുഭവപ്പെട്ടേക്കാം. ക്രമരഹിതമായ ഹൃദയമിടിപ്പോ ഹൃദയം വേഗത്തില്‍ ഇടിക്കുന്നതായുള്ള തോന്നലോ മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണമാകാം. മഗ്നീഷ്യത്തിന്റെ കഠിനമായ കുറവ് ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ വര്‍ധിപ്പിക്കും. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വിശദീകരിക്കാനാകാത്ത ദേഷ്യം, ഉത്കണ്ഠ, അല്ലെങ്കില്‍ നേരിയ വിഷാദം

Read more

🍬 🍬 🍬 🍬 🍬 🍬 🍬 *1447 റ:അവ്വൽ 10* *📙 ബുധൻ 📙* ________________________ ⛱️ 03-09-2025⛱️ ________________________ *١٤٤٧ ربيع الاول 10*________________________ *1201 🏝 ചിങ്ങം 18* ________________________ *2025 സെപ്ത: 03* *▫️നിസ്കാര സമയം* *മലപ്പുറം :* *⏰സുബ്ഹ് ➖ 05:00* *⏰ ളുഹ്ർ ➖ 12:29* *⏰ അസ്ർ ➖ 03:37* *⏰ മഗ്‌രിബ് ➖ 06:39* *⏰ഇശാഅ് ➖ 07:50* *🌄 ഉദയം ➖ 06:16* *_______________________**കോഴിക്കോട് :* *⏰സുബ്ഹ് ⭕ 05:00* *⏰ ളുഹ്ർ ⭕ 12:30* *⏰ അസ്ർ ⭕ 03:38**⏰ മഗ്‌രിബ് ⭕ 06:39**⏰ഇശാഅ് ⭕ 07:51**🌅 ഉദയം ⭕ 06:17**________________________**പാലക്കാട് :* ❄️ സുബ്ഹ് 🔲 04:58❄️ ളുഹ്ർ 🔲 12:27❄️ അസ്ർ 🔲 03:34❄️ മഗ്‌രിബ് 🔲 06:36❄️ ഇശാഅ് 🔲 07:47🌄 ഉദയം 🔲 06:14*________________________**കാസർകോട് :* 🟢 സുബ്ഹ് 05:02🟢 ളുഹ്ർ 12:33 🟢 അസ്ർ 03:44 🟢 മഗ്‌രിബ് 06:44 🟢 ഇശാഅ് 07:55🌅 ഉദയം 06:19*_______________________**കൊച്ചി:*🟣 സുബ്ഹ് 04:59🟣 ളുഹർ 12:28🟣 അസ്ർ 03:34 🟣 മഗ്‌രിബ് 06:37🟣 ഇശാഅ് 07:48🌅 ഉദയം 06:16*________________________**തിരുവനന്തപുരം:*🔵 സുബ്ഹ് 04:58🔵 ളുഹർ 12:25🔵 അസ്ർ 03:28🔵 മഗ്‌രിബ് 06:33🔵 ഇശാഅ് 07:44 🌅 ഉദയം 06:14

Read more

*📡പ്രഭാത വാർത്തകൾ*2025 സെപ്റ്റംബർ 2 ചൊവ്വ 1201 ചിങ്ങം 17 മൂലം 1447 റ : അവ്വൽ 09◾ ജനകീയപ്രഖ്യാപനങ്ങളിലൂടെ മൂന്നാംഭരണത്തിലേക്കു വഴിയൊരുക്കാന്‍ പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ക്ഷേമപെന്‍ഷന്‍ കൂട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ ധനവകുപ്പ് ആസൂത്രണരേഖ തയ്യാറാക്കിയെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുമുന്‍പ് 100 രൂപ കൂട്ടി 1700 ആക്കാനാണ് ശുപാര്‍ശയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് വീണ്ടും 100 രൂപ കൂട്ടാനുള്ള സാധ്യതകളും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപ്പുസാമ്പത്തികവര്‍ഷംതന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡിഎകൂടി നല്‍കാനും ആലോചനയുണ്ട്. സര്‍ക്കാര്‍ കാലാവധി കഴിയുംമുന്‍പ് ശമ്പള പരിഷ്‌കരണംകൂടി പ്രഖ്യാപിച്ചാല്‍ ജനങ്ങളില്‍ അനുകൂല നിലപാടുണ്ടാകാന്‍ ഇടയാക്കുമെന്നും ധനവകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ, ജനകീയപ്രഖ്യാപനങ്ങള്‍ നടത്തി മൂന്നാംഭരണത്തിലേക്കു വഴിയൊരുക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.◾ കേരളം സമൃദ്ധമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് സ്വാഭാവികമായി ഉണ്ടാകേണ്ട വിലക്കയറ്റം തടുത്തുനിര്‍ത്താനായിയെന്നും വിപണിയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയെന്നും പൊതുവിതരണ രംഗം സര്‍ക്കാര്‍ ശക്തമാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.◾ സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാദ്ധ്യമാക്കാന്‍ കഴിഞ്ഞതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ ഉത്സവകാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കള്‍ക്കും സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാകുമെന്നും എന്നാല്‍ ഇതില്‍ മുന്‍കൂട്ടി സപ്ലൈയ്ക്കോയ്ക്കും പൊതുവിതരണ വകുപ്പിനും വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞുവെന്നും കേരളത്തിലെ 3.33 കോടി ജനങ്ങളില്‍ രണ്ട് കോടി പേര്‍ക്കെങ്കിലും സര്‍ക്കാരിന്റെ വിപണിയിടപെടലിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചതായും മന്ത്രി പറഞ്ഞു.◾ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി കമ്പനികള്‍. ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ 158 കോടി രൂപ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കാനുണ്ടെന്ന് വിതരണക്കാര്‍ പറയുന്നു. മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക കൊടുത്ത് തീര്‍ക്കാതെ ഉപകരണം വിതരണം ചെയ്യില്ലെന്ന് വിതരണക്കാരുടെ അസോസിയേഷന്‍ അറിയിച്ചു. സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിലവില്‍ നിര്‍ത്തി വച്ചിരിക്കുന്നത്. ഇതോടെ, നിലവിലുള്ള സ്റ്റോക്ക് ഉപകരണങ്ങള്‍ കഴിഞ്ഞാല്‍ ആശുപത്രികള്‍ പ്രതിസന്ധിയിലാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.◾ ബീഹാറിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ച, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 16 ദിവസമായി നടത്തിവന്ന, 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പട്‌നയില്‍ പടുകൂറ്റന്‍ റാലിയോടെ സമാപനം. ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്ര പട്‌നയിലെത്തിയത്. പട്‌നയിലെ ഗാന്ധിമൈതാനിയില്‍നിന്ന് ആരംഭിച്ച സമാപന പദയാത്രയില്‍ പങ്കെടുക്കാനെത്തിയത് പതിനായിരങ്ങളാണ്. 'വോട്ടുചോരി' എന്നാല്‍ നമ്മുടെ അവകാശങ്ങള്‍, സംവരണം, തൊഴില്‍, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്ന് സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി ജനങ്ങളുടെ റേഷന്‍ കാര്‍ഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നല്‍കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. 'വോട്ടര്‍ അധികാര്‍ യാത്ര'യ്ക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.◾ താന്‍ മുമ്പു നടത്തിയ വാര്‍ത്താസമ്മേളനം ആറ്റം ബോംബ് ആയിരുന്നെങ്കില്‍ അതിലും വലിയ ഹൈഡ്രജന്‍ ബോംബ് കൈവശുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആ ഹൈഡ്രജന്‍ ബോംബിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തികളാണ് ഡോ. ബി.ആര്‍. അംബേദ്കറുടെയും മഹാത്മ ഗാന്ധിയുടെയും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാന്‍ ഞങ്ങള്‍ അവരെ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.◾ കേരളത്തിനായി പ്രവര്‍ത്തിക്കുന്നത് അച്ഛന് കൊടുത്ത വാക്ക് ആണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിതാവ് എം കെ ചന്ദ്രശേഖരന്റെ വിയോഗശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തി പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് രാജീവ് ചന്ദ്രശേഖര്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ പരാതിക്കാരില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാന്‍ തുടങ്ങി. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരില്‍ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവില്‍ ആറു പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.◾ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ലെന്നും രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുകേഷിനെതിരെ വന്നത് പോലുള്ള പരാതിയല്ല ഇതെന്നും മുകേഷിനെതിരെ പരാതി നല്‍കിയ ആള്‍ ഇപ്പോള്‍ ജയിലിലാണെന്നും സനോജ് ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐയുടെ പ്രതിഷേധം ശക്തമായി തുടരുമെന്നും സനോജ് വ്യക്തമാക്കി.◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്ക് നിയമസഭയില്‍ വരുന്നതിന് നിലവില്‍ തടസമില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. രാഹുല്‍ പ്രതിയെന്ന റിപ്പോര്‍ട്ട് ഇന്നലെ നാല് മണി വരെ ലഭിച്ചിട്ടില്ലെന്നും ഷംസീര്‍ വിവരിച്ചു.◾ രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവെച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി സിപിഐ. ശ്രീനാദേവി പാര്‍ട്ടിയുടെ പേരില്‍ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെങ്കിലും ഇപ്പോള്‍ അവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐക്ക് ഉത്തരവാദിത്തമില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും അടൂര്‍ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് പറഞ്ഞു.◾ മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് വകുപ്പ് 4,37,200/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപത്തിലെ അധ്യാപിക മരണപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സിനെ ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ പോളിസി ആനുകൂല്യം നിഷേധിച്ച സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷന്‍ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കാന്‍ വിധിച്ചത്.◾ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് തെറ്റുപറ്റിയെന്ന് കണ്ണൂര്‍ കളക്ടര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നവീന്‍ ബാബു അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ലെന്നും മന്ത്രി പറഞ്ഞു. എഡിഎമ്മിന്റെ ആത്മഹത്യക്ക് ശേഷം കണ്ണൂരിലെ റവന്യൂ വകുപ്പ് പരിപാടികളില്‍ നിന്ന് വിട്ടുനിന്ന മന്ത്രി, പത്ത് മാസങ്ങള്‍ക്ക് ശേഷം ഇന്നലെ കളക്ടറുമായി വേദി പങ്കിട്ടു.◾ കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് വിവരം. നാല്‍പതോളം കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഓണസദ്യയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം.◾ ശബരിമല ആഗോള അയ്യപ്പ സംഗമത്തില്‍ ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം പങ്കെടുക്കും. ദേവസ്വം മന്ത്രിയുടെ ക്ഷണമനുസരിച്ചാണ് തീരുമാനമെന്നും സര്‍ക്കാര്‍ ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സ്വാഗതാര്‍ഹമാണെന്നും ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ അറിയിച്ചു. രാഷ്ട്രീയത്തിന് ഉപരിയായി ശബരിമലയുടെ പുരോഗതിക്ക് പ്രവര്‍ത്തിക്കുമെന്ന ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം ഭാരരവാഹികള്‍ അറിയിച്ചു.◾ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സ ചെലവ് ഭീമമായി കൂടുന്നുവെന്നും പലരും ലാഭം മാത്രം നോക്കി ആശുപത്രി നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഒരേ നടത്തിപ്പുകാര്‍ പല ആശുപത്രികളാണ് നടത്തുന്നത്. ലാഭത്തിന് വേണ്ടി നിക്ഷേപിക്കുന്നുവെന്നും ചികിത്സയല്ല ലാഭം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രവണത നല്ലതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.◾ കനിവ് ആംബുലന്‍സ് സര്‍വീസ് കരാറുമായി ബന്ധപ്പെട്ടു പുറത്തു വന്ന 250 കോടി രൂപയുടെ കമ്മിഷന്‍ ഇടപാടില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരണം നടത്താത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല രംഗത്ത്. സര്‍ക്കാര്‍ യാതൊരു പ്രതികരണവും നടത്താത്ത് പച്ചയായ കുറ്റസമ്മതമായി കണക്കാക്കാവുന്നതാണെന്നും കമ്മിഷന്‍ കിട്ടാത്ത ഒരു ഇടപാടും നടത്താത്ത സര്‍ക്കാറായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.◾ വഖഫ് നിയമത്തിനെതിരെ സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ വിധി പറയാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തില്‍ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുല്‍ഫിക്കര്‍ അലി വഴി സമസ്ത കോടതിയില്‍ ഹര്‍ജി നല്‍കിയത്. പുതിയ നിയമം ഉപയോഗിച്ച് വഖഫ് ഭൂമികള്‍ ഏറ്റെടുക്കുകയോ സ്വഭാവം മാറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിലെങ്കിലും കാര്യങ്ങള്‍ മറിച്ചാണെന്ന് ഹര്‍ജിയില്‍ പറയുന്നു.◾ ശബരിമല യുവതീ പ്രവേശവിഷയത്തില്‍ സുപ്രീംകോടതിയിലെ നിലപാട് തിരുത്തുന്ന വിഷയത്തില്‍ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ്.പ്രശാന്ത്. ശബരിമലയുടെ ആചാരം അനുഷ്ഠാനം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിധേയമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം ബിജെപിയെ ഓര്‍മ്മിപ്പിച്ചു.◾ ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഓണാവധിക്കുശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. അവധിക്കാല ബെഞ്ചിനു മുന്നില്‍ ഇന്ന് ഹര്‍ജി വന്നെങ്കിലും ദേവസ്വം ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് കോടതി രേഖകള്‍ ചോദിച്ചെങ്കിലും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അന്തിമ തീരുമാനം എടുത്തില്ലെന്നും യാതൊരു ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.◾ സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തുന്നതില്‍ സാധാരണ ഭക്തര്‍ക്ക് എന്തു ഗുണമാണെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും യുവതി പ്രവേശന കാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്നും 2018 ല്‍ ഉണ്ടായ നടപടികള്‍ ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഭക്തര്‍ക്ക് ഉറപ്പ് നല്‍കണമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം ആവശ്യപ്പെട്ടു.◾ ചെങ്ങറ ഭൂസമര പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗസ്ഥരുമായും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, ഫാമിംഗ് കോര്‍പ്പറേഷന്‍ തുടങ്ങിയവരുമായും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കും.◾ ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. നിലവില്‍ കണ്ണൂര്‍ സിറ്റി അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗുരുതര കുറ്റകൃത്യമായതിനാലും ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തേണ്ട സാഹചര്യത്തിലുമാണ് വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്.◾ നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയിലെ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ വി ജുനൈസാണ് മരിച്ചത്. 46 വയസ്സായിരുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. നിയമസഭയില്‍ നടന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.◾ കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായ ബഷീറുദ്ദിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. അത്തോളി തോരായിക്കടവ് സ്വദേശിയായ ഇരുപത്തൊന്നുകാരി ആയിഷ റഷയെ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആയിഷ റഫ.◾ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പന നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ ബ്ലെന്‍ഡിങ് പ്രോഗ്രാമിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ഹര്‍ജിക്ക് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ആശങ്ക പ്രകടിപ്പിച്ചു. ഇതിന് പിന്നില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യ ഏത് തരം ഇന്ധനം ഉപയോഗിക്കണമെന്ന് രാജ്യത്തിന് പുറത്തുള്ളവരാണോ നിര്‍ദേശിക്കേണ്ടതെന്നും എജി വിമര്‍ശിച്ചു.◾ ഇന്ത്യ-ചൈന ബന്ധത്തിലെ പുരോഗതിയെ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി സ്വാഗതം ചെയ്തു. അതിര്‍ത്തി ചര്‍ച്ചകള്‍, കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭം, നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എന്നിവയെക്കുറിച്ചുള്ള കരാറുകളെയും അദ്ദേഹം പ്രശംസിച്ചു.◾ മൈസൂരു ദസറ സാംസ്‌കാരികോത്സവമാണെന്നും ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമേ ഉദ്ഘാടനം ചെയ്യാന്‍ പാടുള്ളൂവെന്നില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദസറ ഉദ്ഘാടനം ചെയ്യാന്‍ ബുക്കര്‍ സമ്മാന ജേതാവ് ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.◾ ബീഹാറില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുവരെ വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍ക്ക് അവസരം ഉണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതികളിലെ തുടര്‍നടപടികളില്‍ കമ്മീഷന് വീഴ്ച്ചയുണ്ടെന്ന് വിമര്‍ശിച്ച കോടതി വോട്ടര്‍മാരെ സഹായിക്കുന്നതിന് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി വോളണ്ടിയര്‍മാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടെ പുറത്തു വന്ന കരട് പട്ടികയില്‍ നിരവധി ഇരട്ട വോട്ടുകളുള്ളതായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ◾ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച് ആറാഴ്ചയ്ക്കു ശേഷം ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഒഴിഞ്ഞു. സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയിലെ സ്വകാര്യ ഫാംഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.◾ ഇന്ത്യന്‍ ജനതയുടെ ചെലവില്‍ 'ബ്രാഹ്‌മണര്‍' ലാഭംകൊയ്യുന്നെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവിന്റെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ്. പീറ്റര്‍ നവാരൊയുടെ പ്രസ്താവന, വസ്തുതാപരമായി ശരിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു.◾ കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന വികാരം തമിഴ്നാട്ടില്‍ ശക്തമാകുന്നതിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ കച്ചത്തീവ് ദ്വീപ് സന്ദര്‍ശിച്ചു. ചരിത്രത്തില്‍ ആദ്യമായി ഈ ദ്വീപിലെത്തുന്ന ലങ്കന്‍ പ്രസിഡന്റായും ദിസനായകെ മാറി. തമിഴ്നാട്ടില്‍ നിന്നുള്ള നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ കച്ചത്തീവ് വിഷയത്തിലെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ലങ്കന്‍ പ്രസിഡന്റിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. ദ്വീപിലെ മത്സ്യത്തൊഴിലാളികളുമായി സംസാരിക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കാനുമാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ദിസനായകെ വ്യക്തമാക്കി.◾ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക കെടുതിയില്‍ പാകിസ്ഥാന്‍. പാകിസ്ഥാനിലെ നദികളില്‍ വെള്ളം എക്കാലത്തേയും ഉയര്‍ന്ന നിലയിലാണുള്ളത്. ആഗോള താപനം മൂലം മഴക്കാലം സാരമായ കെടുതിയാണ് പാകിസ്ഥാനില്‍ വിതച്ചത്. കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കുന്ന മേഖലയിലാണ് പാകിസ്ഥാനുള്ളത്. മേഘവിസ്ഫോടനവും അതിശക്ത മഴയും മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും പാകിസ്ഥാനില്‍ കാരണമായിട്ടുണ്ട്.◾ അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകളിലായി ഇതുവരെ 812 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 2800 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കുനാര്‍ ഗ്രാമത്തിലെ മൂന്ന് ഗ്രാമങ്ങള്‍ അപ്പാടെ ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്. വിദൂരങ്ങളിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഈ മേഖലകളില്‍ നിരവധി വീടുകള്‍ നിലംപൊത്തിയെന്നാണ് വിവരം.◾ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തെന്ന പുതിയ അവകാശ വാദവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഇന്ത്യയുടെ വാഗ്ദാനം ഏറെ വൈകിപ്പോയെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ ചെയ്യേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമായി.◾ ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യ-യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. 21-ാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് റൂബിയോ പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.◾ കാഫ നേഷന്‍സ് കപ്പില്‍ ശക്തരായ ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ. ആദ്യപകുതിയില്‍ ഇറാനെ പ്രതിരോധപ്പൂട്ടിട്ട് തളര്‍ത്തിയ ഇന്ത്യ, രണ്ടാംപകുതിയില്‍ മൂന്ന് മൂന്ന് ഗോളുകള്‍ വഴങ്ങുകയായിരുന്നു. 89-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലുമാണ് രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍ വഴങ്ങിയത്. ആദ്യപകുതിയില്‍ ഇറാന്റെ നിരന്തരമായ മുന്നേറ്റത്തെ തടയുന്നതില്‍ ഇന്ത്യന്‍ പ്രതിരോധം വിജയിച്ചു.◾ ഐപിഎല്‍ മത്സരത്തിനിടെ ശ്രീശാന്തിനെ താന്‍ തല്ലുന്ന വീഡിയോ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി പുറത്തുവിട്ടതിന് എതിരെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. വീഡിയോ പുറത്തുവിട്ട രീതി തെറ്റാണെന്നും അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. 18 വര്‍ഷം മുമ്പ് നടന്നൊരം സംഭവം ആളുളെല്ലാം മറന്നിരിക്കെ വീണ്ടും ആ വീഡിയോ പുറത്തുവിട്ട് ഓര്‍മിപ്പിച്ചതിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യമല്ലാതെ മറ്റൊന്നുമില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.◾ ഓഗസ്റ്റ് മാസത്തില്‍ ചരക്കു സേവന നികുതി ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 1.86 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 1.74 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി വരുമാനം. 6.5 ശതമാനം വര്‍ധന. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 11.37 ലക്ഷം കോടി രൂപ വാര്‍ഷിക ജി.എസ്.ടി വരുമാനമാണ് സര്‍ക്കാരിന് നേടാനായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 20.18 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഓഗസ്റ്റ് മാസത്തിലെ മൊത്ത പ്രാദേശിക വരുമാനം 1.37 ലക്ഷം കോടി രൂപയാണ്. 2024 ഓഗസ്റ്റില്‍ നേടിയ 1.25 ലക്ഷം കോടി രൂപയേക്കാള്‍ 9.6 ശതമാനം കൂടുതല്‍. ഇറക്കുമതിയില്‍ നിന്ന് ലഭിച്ച നികുതി കഴിഞ്ഞ വര്‍ഷം ലഭിച്ച 50,000 കോടി രൂപയില്‍ നിന്നും 49,300 കോടി രൂപയായി കുറഞ്ഞു. ഇക്കൊല്ലം ഏപ്രിലില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജി.എസ്.ടി വരുമാനമായ 2.37 ലക്ഷം കോടി രൂപയും സര്‍ക്കാര്‍ നേടിയിരുന്നു. ഓഗസ്റ്റിലെ ജി.എസ്.ടി പിരിവില്‍ കേരളം മികച്ച നേട്ടമുണ്ടാക്കിയെന്നും കണക്കുകള്‍ പറയുന്നു. ഓഗസ്റ്റില്‍ 2,723 രൂപയാണ് ജി.എസ്.ടി ഇനത്തില്‍ കേരളം പിരിച്ചത്. 2024 ഓഗസ്റ്റില്‍ 2,511 കോടി രൂപയായിരുന്നു കേരളത്തിന്റെ പിരിവ്. മുന്‍വര്‍ഷത്തേക്കാള്‍ 8 ശതമാനം വര്‍ധന.◾ ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'യുടെ ട്രെയ്‌ലര്‍ പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി കൂടിയാണ് ചിത്രം. ചരിത്രത്തില്‍ ആദ്യമായാണ് പാപ്പുവ ന്യൂ ഗിനി ഒസ്‌കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ഔദ്യോഗികമായി ഓസ്‌കാറില്‍ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത്. പാപ്പുവ ന്യൂ ഗിനിയന്‍ ഭാഷ ആയ ടോക് പിസിന് ഒപ്പം ഹിന്ദി , ബംഗാളി , ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ ഉണ്ട്. പാപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫയുടെ ബാനറില്‍ നോലെന തൌലാ വുനം, ഇന്ത്യന്‍ നിര്‍മാതാക്കള്‍ ആയ അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷന്‍സ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ ( സിലിക്കന്‍ മീഡിയ ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.◾ സൂപ്പര്‍ ഹീറോയായി കല്യാണിയും നസ്ലെന്‍, ചന്തു സലീം കുമാര്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ക്കൊപ്പം കാമിയോ റോളുകളും കസറിയ 'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര' മലയാളികള്‍ക്ക് പുത്തന്‍ ദൃശ്യവിസ്മയം സമ്മാനിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റു പോയ സിനിമ ലോകയാണ്. അവധി ദിവസമായ ഞായറാഴ്ചത്തെ കണക്കാണിത്. 309,000 ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റഴിഞ്ഞത്. ലോകയ്ക്ക് ഒപ്പം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം എന്ന സിനിമയേക്കാള്‍ ഇരട്ടി ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റു പോയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 96,000 ടിക്കറ്റുകള്‍ വിറ്റ് മോഹന്‍ലാല്‍ ചിത്രം ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. ഒരു ലക്ഷത്തി മുപത്തി ഏഴായിരം ടിക്കറ്റുകള്‍ വിറ്റ് പരം സുന്ദരിയാണ് രണ്ടാം സ്ഥാനത്ത്.◾ ഏതര്‍ എനര്‍ജി തങ്ങളുടെ പുതിയ ഇഎല്‍ സ്‌കേലബിള്‍ പ്ലാറ്റ്‌ഫോം ഏതര്‍ ഇഎല്‍01 കണ്‍സെപ്റ്റ് സ്‌കൂട്ടറിനൊപ്പം പുറത്തിറക്കി. പുതിയ ഫ്ലെക്സിബിള്‍ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡിന്റെ ആദ്യത്തെ ഉല്‍പ്പന്നമായിരിക്കും ഇഎല്‍01 ന്റെ പ്രൊഡക്ഷന്‍ പതിപ്പ്, 2026 ഉത്സവ സീസണില്‍ ഇത് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ ഇഎല്‍ പ്ലാറ്റ്‌ഫോം സര്‍വീസ് ഇടവേളകള്‍ 10,000 കിലോമീറ്ററായി ഇരട്ടിയാക്കുമെന്ന് അവകാശപ്പെടുന്നു. ഇത് നിലവിലെ 5,000 കിലോമീറ്ററിന്റെ ഇരട്ടിയാണ്. അസംബ്ലി സമയം 15 ശതമാനം കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ, പുതിയ ആതര്‍ ഇഎല്‍ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ബോര്‍ഡ് ചാര്‍ജറുള്ള ഒരു പുതിയ എസിഡിസിചാര്‍ജിംഗ് സിസ്റ്റം അരങ്ങേറ്റം കുറിക്കുന്നു. ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് ത്രീ-പിന്‍ ഗാര്‍ഹിക സോക്കറ്റ് വഴി വാഹനം നേരിട്ട് ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു. ഇത് ഫാസ്റ്റ് ചാര്‍ജിംഗിനെയും പിന്തുണയ്ക്കുന്നു. ഇഎല്‍ പ്ലാറ്റ്‌ഫോം 2കിലോവാട്ട്അവര്‍ മുതല്‍ 5കിലോവാട്ട്അവര്‍ വരെയ

Read more

🍬 🍬 🍬 🍬 🍬 🍬 🍬 *1447 റ:അവ്വൽ 09* *📙 ചൊവ്വ 📙* ________________________ ⛱️ 02-09-2025⛱️ ________________________ *١٤٤٧ ربيع الاول 09*________________________ *1201 🏝 ചിങ്ങം 17* ________________________ *2025 സെപ്ത: 02* *▫️നിസ്കാര സമയം* *മലപ്പുറം :* *⏰സുബ്ഹ് ➖ 05:00* *⏰ ളുഹ്ർ ➖ 12:29* *⏰ അസ്ർ ➖ 03:37* *⏰ മഗ്‌രിബ് ➖ 06:39* *⏰ഇശാഅ് ➖ 07:50* *🌄 ഉദയം ➖ 06:16* *_______________________**കോഴിക്കോട് :* *⏰സുബ്ഹ് ⭕ 05:00* *⏰ ളുഹ്ർ ⭕ 12:30* *⏰ അസ്ർ ⭕ 03:38**⏰ മഗ്‌രിബ് ⭕ 06:39**⏰ഇശാഅ് ⭕ 07:51**🌅 ഉദയം ⭕ 06:17**________________________**പാലക്കാട് :* ❄️ സുബ്ഹ് 🔲 04:58❄️ ളുഹ്ർ 🔲 12:27❄️ അസ്ർ 🔲 03:34❄️ മഗ്‌രിബ് 🔲 06:36❄️ ഇശാഅ് 🔲 07:47🌄 ഉദയം 🔲 06:14*________________________**കാസർകോട് :* 🟢 സുബ്ഹ് 05:02🟢 ളുഹ്ർ 12:33 🟢 അസ്ർ 03:44 🟢 മഗ്‌രിബ് 06:44 🟢 ഇശാഅ് 07:55🌅 ഉദയം 06:19*_______________________**കൊച്ചി:*🟣 സുബ്ഹ് 04:59🟣 ളുഹർ 12:28🟣 അസ്ർ 03:34 🟣 മഗ്‌രിബ് 06:37🟣 ഇശാഅ് 07:48🌅 ഉദയം 06:16*________________________**തിരുവനന്തപുരം:*🔵 സുബ്ഹ് 04:58🔵 ളുഹർ 12:25🔵 അസ്ർ 03:28🔵 മഗ്‌രിബ് 06:33🔵 ഇശാഅ് 07:44 🌅 ഉദയം 06:14

Read more

*📡പ്രഭാത വാർത്തകൾ*2025 സെപ്റ്റംബർ 1 തിങ്കൾ 1201 ചിങ്ങം 16 തൃക്കേട്ട 1447 റ : അവ്വൽ 08◾ ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയെന്നും വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും സംയുക്ത പ്രസ്താവന ഇറക്കി. ഇരുവരുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രസ്താവന ഇറക്കിയത്. ന്യായമായ വ്യാപാരം ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും യോജിച്ചു നില്‍ക്കുമെന്നും ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ നിലവില്‍ ശാന്തമായ അന്തരീക്ഷമാണെന്നും ഇരുകൂട്ടരും വ്യക്തമാക്കി.◾ ഇന്ത്യ - ചൈന ചര്‍ച്ചകളെ സ്വാഗതം ചെയ്ത് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ലോകത്തിന് ഗുണകരമാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ നിന്ന് വരുന്നത് നല്ല വ വാര്‍ത്തകളെന്നും ഇത് സന്തോഷകരമാണെന്നും ബേബി അഭിപ്രായപ്പെട്ടു. ഇന്ത്യ - ചൈന ബന്ധം ശക്തിപ്പെടുത്തുന്നത് ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകമാകുമെന്നും സി പി എം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.◾ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വയനാട് തുരങ്കപാത പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകള്‍ക്ക് കുതിപ്പ് നല്‍കുമെന്നും പല എതിര്‍പ്പുകളും മറികടന്നാണ് വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും നടക്കില്ല എന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ ആനക്കാംപൊയില്‍-കള്ളാടി തുരങ്കപ്പാത വൈകാതെ യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.◾ വയനാട് ജില്ലയെയും കോഴിക്കോട് ജില്ലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. പിണറായി വിജയനെ പോലെ നിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ഈ പദ്ധതി നടപ്പിലാകുമായിരുന്നില്ലെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.◾ സംസ്ഥാനത്ത് ഇത്തവണ ഓണം മഴയില്‍ കുതിരുമോയെന്ന് ആശങ്ക. ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുള്ളതാണ് ഓണം നാളുകളിലെ മഴ ഭീഷണിയുടെ കാരണം. തുടക്കത്തില്‍ വടക്കന്‍ ജില്ലകളിലും തുടര്‍ന്ന് കേരളം പൊതുവെയും ഓണ നാളുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 3 ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 4 ന് തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.◾ രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനികള്‍ അറിയിച്ചു.◾ വന്യമൃഗ ശല്യം തടയുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത നിസഹകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ എല്ലാ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ തള്ളിയെന്നും അദ്ദേഹം പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ആവശ്യപ്പെട്ടിട്ട്, അതിന് പോലും കേന്ദ്രം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങള്‍ വസ്തുത കാണാതെയാണെന്നും പറഞ്ഞു.◾ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ നിയമനിര്‍മ്മാണം ഉടനെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.◾ ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ വാദിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോര്‍ഡിന്റെ പഴയ ചെയ്തികള്‍ വിശ്വാസിസൂഹം മറന്നെന്ന് കരുതരുതെന്നും 2019 ല്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രീം കോടതിയില്‍ ബോര്‍ഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായ നിലപാട് പരസ്യമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.◾ ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ്ണമായി പിന്തുണ നല്‍കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പന്റെ പ്രശസ്തി ആഗോള തലത്തില്‍ അറിയിക്കുകയാണ് ലക്ഷ്യം. ദേവസ്വം ബോര്‍ഡിന്റെ ആശയം മികച്ചതാണ്. സംഗമം വിജയിച്ചാല്‍ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവും. കൂടുതല്‍ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. പഴയ ശബരിമലക്കേസുകള്‍ തീര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.◾ ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് രാജ്യം മുഴുവന്‍ അംഗീകാരം നല്‍കിയെന്നും എല്ലാ വിശ്വാസികളെയും ക്ഷണിക്കണമെന്നും വര്‍ഗീയവാദികളെ ക്ഷണിക്കരുതെന്നുമാണ് തന്റെ അഭിപ്രായമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിശ്വാസികളെ ചേര്‍ത്ത് നിര്‍ത്തി തന്നെ അന്ധവിശ്വാസത്തെ ചെറുക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു◾ ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. എന്‍എസ്എസ് അടക്കം ഉപാധി വെച്ച സാഹചര്യത്തിലാണ് തീരുമാനം. ആചാരനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ക്ഷേത്ര പരിശുദ്ധി സംരക്ഷിച്ചുള്ള വികസനവുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നല്ലതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.◾ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പറഞ്ഞത്. തന്നെ ഇരയാക്കാനും ഒരു ചാനല്‍ ശ്രമിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പരാതിക്കാരെ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിന് മുന്നില്‍ തെറ്റുകാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.◾ കണ്ണൂര്‍ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു മാലിക്കിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. പ്രതി നിരന്തരം സമാന സ്വഭാവമുളള കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍, സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ ചാലാട് സ്വദേശി മുഹമ്മദ് അഷം കൊല്ലപ്പെട്ടിരുന്നു.◾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോര്‍ട്ടില്‍ കേരളം മുന്‍പന്തിയിലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. 2024-25 അക്കാദമിക് വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളില്‍ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. അക്കാദമിക നിലവാരം, വിദ്യാര്‍ത്ഥികളുടെ പഠന തുടര്‍ച്ച, അടിസ്ഥാന സൗകര്യങ്ങള്‍, ലിംഗസമത്വം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തി.◾ സര്‍ക്കാറിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്യും. സര്‍ക്കാറിന്റെ ക്ഷണം സ്വീകരിക്കാനാണ് രാജ്ഭവന്‍ തീരുമാനം. 9നാണ് തലസ്ഥാനത്ത് ഘോഷയാത്ര നടക്കുന്നത്.മുഖ്യമന്ത്രി ഫോണിലൂടെ ഗവര്‍ണറെ ക്ഷണിച്ചിരുന്നു. രണ്ടിന് മന്ത്രിമാര്‍ നേരിട്ട് രാജ്ഭവനിലെത്തി ഔദ്യോഗികമായി ക്ഷണിക്കും.◾ പിഎം ശ്രീ പദ്ധതി കേരളത്തില്‍ വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. അതില്‍ പറയുന്ന എല്ലാ പദ്ധതികളും കേരളത്തില്‍ നടപ്പിലാക്കിയെന്നും കേന്ദ്രം അനുവദിക്കാനുള്ള ഫണ്ട് മാത്രം കേരളത്തിനനുവദിച്ചു തന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് ഈ വര്‍ഷം വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ചത് പൂജ്യം തുകയാണെന്നും ഇത് കടുത്ത അനീതിയാണെന്നും സാധാരണക്കാരായ കുട്ടികളുടെ ഭക്ഷണവും യൂണിഫോമും ഒക്കെ ഈ ഫണ്ടില്‍നിന്നാണെന്നും ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇതിനു മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.◾ കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രിയിലെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. നാലു നിലകളിലായി 47,806 ചതുരശ്രയടിയില്‍ 103 കിടക്കകളുള്ളതാണ് പുതിയ കെട്ടിടം. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് നിര്‍മ്മിച്ചിട്ടുള്ള ഈ കെട്ടിടത്തില്‍ മാലിന്യസംസ്‌ക്കരണത്തിനും മലിനജല ശുദ്ധീകരണത്തിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. കിഫ്ബി ഫണ്ടില്‍ നിന്ന് 23.5 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി ചെലവിട്ടത്.◾ കെ സ്റ്റോര്‍ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി മുതല്‍ പാസ്പോര്‍ട്ടിന്റെ അപേക്ഷയും അക്ഷയ സെന്ററുകള്‍ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മഞ്ചാടിമൂട് കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 2300 ലധികം കടകള്‍ കേരളത്തില്‍ കെ സ്റ്റോര്‍ ആയെന്നും ഓണം കഴിയുമ്പോള്‍ 14000 റേഷന്‍ കടകളും 'കെ സ്റ്റോര്‍' ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.◾ ഈഴവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നുവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചെത്തുകാരനെ ആര്‍ക്കും വേണ്ടെന്നും എന്നാല്‍ ചെത്തുകാരന്റെ പണം എല്ലാവര്‍ക്കും വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉള്‍പ്പെടെ വളര്‍ന്നതെന്നും തന്നെ പണ്ട് കരിങ്കൊടി കാണിച്ചതും ചെത്തുകാരാണെന്നും മുസ്ലിങ്ങള്‍ കുറഞ്ഞ വര്‍ഷം കൊണ്ട് അധികാരത്തില്‍ വന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.◾ സപ്ലൈകോ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തില്‍. ഓഗസ്റ്റ് 27-ാം തീയതി വരെയുള്ളതില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയായ 15.7 കോടി കടന്നു. ഓഗസ്റ്റ് 29ന് റെക്കോര്‍ഡ് ഭേദിച്ച് പ്രതിദിന വില്‍പ്പന 17.91 കോടിയായി. 41,30,418 ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വില്‍പ്പനശാലകള്‍ 29വരെ സന്ദര്‍ശിച്ചത്.◾https://dailynewslive.in/ പാലിയേക്കരയില്‍ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കും. സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5 മുതല്‍ 10 രൂപ വരെ ഉയരും. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി നിര്‍ത്തിവെപ്പിച്ച പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി.◾ ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ചും പൊലീസിനെ പരിഹസിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. അമ്മി കൊത്താന്‍ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാര്‍ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസെന്ന് അദ്ദേഹം പരിഗസിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം എല്‍ എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.◾ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പരാതി. കോണ്‍ഗ്രസ് നേതാവ് എം മുനീറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. മുന്‍ മന്ത്രി മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍.◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ജയിലധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. സംഭവത്തില്‍ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏഴ് ഫോണുകളാണ് കണ്ണൂര്‍ ജയിലില്‍ നിന്ന് പിടിച്ചെടുത്തത്.◾ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ വര്‍ഷങ്ങളായി കുന്നംകുളത്ത് സംഘടിപ്പിച്ചിരുന്ന ഗ്രാമീണ കലാരൂപമായ ഓണത്തല്ല് ഇത്തവണയില്ല. കുന്നംകുളത്തിന്റെ പരമ്പരാഗത ഓണാഘോഷമായി മാറിയ ഓണത്തല്ല് സര്‍ക്കാര്‍ അവഗണന മൂലം നിലച്ചു. രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് അനുവദിക്കാറുള്ളത്. മൂന്ന് വര്‍ഷത്തെ ഗ്രാന്‍ഡ് ഇതുവരെയും ലഭിച്ചിട്ടില്ല.◾ മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയെയെ തൊടുപുഴയില്‍ വച്ച് ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. ഷാജന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെന്നും ഒളിവിലുളള പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം വാഹനത്തിന്റെ അകത്തിരിക്കുന്ന ഷാജന്‍ സ്‌കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.◾ കണ്ടെയ്നര്‍ ലോറി അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. ഒന്‍പതാം വളവില്‍ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തി വിടുന്നില്ല.◾ തിരുവല്ലയില്‍ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് അനീഷ് മാത്യുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. റീനയുടെയും മക്കളുടെയും തിരോധാനക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി അനീഷിനെ പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ് മാത്യുവിന്റെ ജേഷ്ഠ സഹോജരന്റെ ഭാര്യ നീതു മനോജ് ആരോപിച്ചു. അതേസമയം റീനയുടെയും മക്കളുടെയും തിരോധാന കേസിന് പിന്നില്‍ സംശയങ്ങള്‍ ഒരുപാടുണ്ടെന്നും അത് അനീഷിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും പുളിക്കീഴ് പൊലീസ് പറഞ്ഞു. അമ്മയെയും കുഞ്ഞുങ്ങളുടെയും കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് റീനയുടെ ഭര്‍ത്താവ് അനീഷ് കവിയൂരിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.◾ തൃശ്ശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് വെട്ടേറ്റത്. പരിക്കേറ്റ മിഥുനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുണ്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.◾ പാക് അധീന കശ്മീരില്‍ രണ്ട് പാക് അര്‍ധ സൈനികരെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. പാക് അധീന കശ്മീരിലെ ഡയമര്‍ ജില്ലയില്‍ കാരക്കോറം ഹൈവേയിലുള്ള സൈനിക ചെക്പോസ്റ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചെക്പോസ്റ്റിന് എതിര്‍വശത്തായുള്ള കുന്നിന്‍ മുകളില്‍ നിന്നാണ് അജ്ഞാതര്‍ വെടിവച്ചത്.◾ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബര്‍ ഒന്‍പതിന് നടക്കാനിരിക്കെ സെപ്തംബര്‍ എട്ടിന് എന്‍ഡിഎ എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്ന് നല്‍കും. തെരഞ്ഞെടുപ്പ് അത്താഴ വിരുന്നിനായി എംപിമാരെ ക്ഷണിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. തന്ത്രപരമായ ചര്‍ച്ചകള്‍ക്കും സഖ്യകക്ഷികള്‍ക്കിടയില്‍ സമവായം ശക്തമാക്കുന്നതിലുമായിരിക്കും അത്താഴവിരുന്ന് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് വിവരം.◾ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് ഫലം വരുമെന്ന് കോണ്‍ഗ്രസ് എംപി മല്ലു രവി. ജയിക്കാനാവശ്യമായ വോട്ട് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് കിട്ടുമെന്നും എന്‍ഡിഎ എംപിമാരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും മല്ലു രവി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ സുദര്‍ശന്‍ റെഡ്ഡിയുടെ പ്രചാരണ ചുമതലയുള്ള നേതാവാണ് മല്ലു രവി. കണക്കില്‍ മുന്നില്‍ എന്‍ഡിഎ ആയേക്കാം, എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിക്കാന്‍ സുദര്‍ശന്‍ റെഡ്ഡിക്ക് കഴിയുമെന്നാണ് മല്ലു രവി പറയുന്നത്.◾ ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്.കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാര്‍ഗം യാത്ര സാധ്യമല്ല. ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികളുടെ വിവരം തേടി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവുമായി സംസാരിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കെസി വേണുഗോപാല്‍ അറിയിച്ചു.◾ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കല്‍പ്പയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖുവിനോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കല്‍പ്പ എന്ന സ്ഥലത്താണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കുന്നതിനുള്ള സത്വര ഇടപ്പെടല്‍ ഉണ്ടാവണമെന്ന് ഹിമാചല്‍ സര്‍ക്കാരിനോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.. മിന്നല്‍ പ്രളയം ഉണ്ടായ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യവും മുഖ്യമന്ത്രി അറിയിച്ചു◾ ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും കിനൗര്‍ ജില്ല ഭരണകൂടം വ്യക്തമാക്കി. റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിക്കുമെന്നും ഇവരെ ഷിംലയില്‍ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെ റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ ആകുമെന്ന് ബി ആര്‍ ഓ അറിയിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ഓഫീസ് വ്യക്തമാക്കി.◾ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 19 നാഷണല്‍ ഹൈഡ്രോളിക് പവര്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. ധൗളിഗംഗ പവര്‍ പ്രോജക്ടിന്റെ ഭാഗമായുള്ള പവര്‍ ഹൗസിലേക്കുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം മണ്ണിടിഞ്ഞ് പൂര്‍ണ്ണമായി അടഞ്ഞതോടെയാണ് തൊഴിലാളികള്‍ അകത്തായത്. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും തുരങ്കത്തിനുള്ളിലുണ്ടെന്നും, അവര്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഇവരെ ഉടന്‍ പുറത്തെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.◾ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായുടെ തല വെട്ടിയെടുക്കണമെന്ന് മഹുവ മൊയ്ത്ര പ്രസംഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്.◾ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നീത അംബാനിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ ന്യൂയോര്‍ക്കിലെ ലിങ്കണ്‍ സെന്ററില്‍ വെച്ച് നടത്താനിരുന്ന 'ദി ഗ്രാന്‍ഡ് ഇന്ത്യ ഫെസ്റ്റിവല്‍' മാറ്റിവെച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന 'ന്യൂ നോര്‍മലി'നെ ചൈനയുടെ ഭീഷണിയായും മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയുമായാണ് കാണേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വിമര്‍ശിച്ചു.◾ ബ്രിക്സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. ബ്രിക്സ് അംഗരാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിന് തടയിടുന്ന വിവേചനപരമായ ഉപരോധങ്ങള്‍ക്കെതിരേ റഷ്യയും ചൈനയും പൊതുനിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.◾ ഹമാസ് സായുധ വിഭാഗത്തിന്റെ വക്താവ് അബു ഒബൈദയെ വധിച്ചുവെന്ന് ഇസ്രയേല്‍. ഗാസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ആക്രമണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തില്‍ വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച ചെയ്തില്ല. എന്നാല്‍ ഇസ്രയേലിന്റെ അവകാശവാദത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് അടക്കമുള്ള കമ്പനികളുടെ വിപണി മൂല്യത്തില്‍ 2,24,630 കോടിയുടെ കുറവാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 1497 പോയിന്റ് ആണ് ഇടിഞ്ഞത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാത്രം വിപണി മൂല്യത്തില്‍ 70,707 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18,36,424 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 47,482 കോടി, ഐസിഐസിഐ ബാങ്ക് 27,135 കോടി, ഭാരതി എയര്‍ടെല്‍ 24,946 കോടി, എല്‍ഐസി 23,655 കോടി, എസ്ബിഐ 12,692 കോടി, ബജാജ് ഫിനാന്‍സ് 10,471 കോടി, ഇന്‍ഫോസിസ് 7,540 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 11,125 കോടിയുടെ വര്‍ധന ഉണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 7,318 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ചയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് തന്നെയാണ്.◾ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ആട് ത്രീ'. ആദ്യ രണ്ട് ഭാഗവും നെഞ്ചേറ്റിയ ആരാധകര്‍ പാപ്പന്റേയും സംഘത്തിന്റേയും മൂന്നാം വരവിനായി കാത്തിരിക്കുകയാണ്. 2026 മാര്‍ച്ച് 19 നാണ് ആട് ത്രീയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകാംഷ ജനിപ്പിക്കുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് കാലത്തിലുള്ള ആടിനെയാണ് ചിത്രത്തിലുള്ളത്. ആദ്യത്തേതില്‍ പഴയ കാലത്ത് കുതിരപ്പുറത്തേറിയ പോരാളികളില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന ആടാണുള്ളത്. രണ്ടാമത്തേതില്‍ പാപ്പനും ടീമുമാണ് ആടിന് പുറകിലുള്ളത്. എന്നാല്‍ മൂന്നാമത്തെ ചിത്രത്തിലുള്ളത് ഭാവിയില്‍ നിന്നുള്ള ആടാണ്. മൂന്ന് കാലഘട്ടത്തിലൂടെയുള്ള ആടിന്റെ യാത്രയുടെ കഥ പറയുന്ന കഥയാണ് ആട് ത്രീയെന്നാണ് കരുതപ്പെടുന്നത്. ചിത്രമൊരു ടൈം ട്രാവല്‍ കഥയായിരിക്കുമെന്നാണ് പുതിയ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.◾ ധ്രുവ് വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് 'ബൈസണ്‍'. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ദീപാവലി റിലീസായി എത്തുന്ന ബൈസണിലെ ആദ്യ ഗാനം സെപ്തംബര്‍ ഒന്നിന് പുറത്തുവിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മനതി ഗണേശന്‍ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. ധനുഷ് നായകനായി വേഷമിടുന്ന ഒരു ചിത്രവും മാരി സെല്‍വരാജിന്റേതായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.◾ കിയ ഇന്ത്യയുടെ വാഹനനിരരയില്‍ നിലവില്‍ ഇവി6, ഇവി9, കാരന്‍സ് ഇവി പോലുള്ള പ്രീമിയം ഇലക്ട്രിക് വാഹന മോഡലുകള്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ കമ്പനി മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട് ഒരു പുതിയ ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് . കിയ സിറോസ് ഇവി ആയിരിക്കും ഈ കാര്‍. സിറോസ് ഇവിയുടെ ബാറ്ററി പായ്ക്കും റേഞ്ചും സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച

Read more

🍬 🍬 🍬 🍬 🍬 🍬 🍬 *1447 റ:അവ്വൽ 08* *📙 തിങ്കൾ 📙* ________________________ ⛱️ 01-09-2025⛱️ ________________________ *١٤٤٧ ربيع الاول 08*________________________ *1201 🏝 ചിങ്ങം 16* ________________________ *2025 സെപ്ത: 01* *▫️നിസ്കാര സമയം* *മലപ്പുറം :* *⏰സുബ്ഹ് ➖ 05:00* *⏰ ളുഹ്ർ ➖ 12:29* *⏰ അസ്ർ ➖ 03:37* *⏰ മഗ്‌രിബ് ➖ 06:39* *⏰ഇശാഅ് ➖ 07:50* *🌄 ഉദയം ➖ 06:16* *_______________________**കോഴിക്കോട് :* *⏰സുബ്ഹ് ⭕ 05:00* *⏰ ളുഹ്ർ ⭕ 12:30* *⏰ അസ്ർ ⭕ 03:38**⏰ മഗ്‌രിബ് ⭕ 06:39**⏰ഇശാഅ് ⭕ 07:51**🌅 ഉദയം ⭕ 06:17**________________________**പാലക്കാട് :* ❄️ സുബ്ഹ് 🔲 04:58❄️ ളുഹ്ർ 🔲 12:27❄️ അസ്ർ 🔲 03:34❄️ മഗ്‌രിബ് 🔲 06:36❄️ ഇശാഅ് 🔲 07:47🌄 ഉദയം 🔲 06:14*________________________**കാസർകോട് :* 🟢 സുബ്ഹ് 05:02🟢 ളുഹ്ർ 12:33 🟢 അസ്ർ 03:44 🟢 മഗ്‌രിബ് 06:44 🟢 ഇശാഅ് 07:55🌅 ഉദയം 06:19*_______________________**കൊച്ചി:*🟣 സുബ്ഹ് 04:59🟣 ളുഹർ 12:28🟣 അസ്ർ 03:34 🟣 മഗ്‌രിബ് 06:37🟣 ഇശാഅ് 07:48🌅 ഉദയം 06:16*________________________**തിരുവനന്തപുരം:*🔵 സുബ്ഹ് 04:58🔵 ളുഹർ 12:25🔵 അസ്ർ 03:28🔵 മഗ്‌രിബ് 06:33🔵 ഇശാഅ് 07:44 🌅 ഉദയം 06:14

Read more

*📡പ്രഭാത വാർത്തകൾ*2025 ഓഗസ്റ്റ് 31 ഞായർ 1201 ചിങ്ങം 15 അനിഴം 1447 റ : അവ്വൽ 07◾ അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി ചൈനയിലെ ടിന്‍ജിയാനില്‍ ഇന്നലെ എത്തി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി വ്യക്തമാക്കി. ഏഴു കൊല്ലത്തിനു ശേഷം ചൈനീസ് മണ്ണിലിറങ്ങിയ നരേന്ദ്ര മോദിക്ക് ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്കാണ് ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റഷ്യയിലെ കസാനില്‍ പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി മോദിയും ഷീയും വിലയിരുത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള കൂടുതല്‍ നടപടികള്‍ ചര്‍ച്ചയാകും. ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ ഭാഗമായ വിരുന്നിലും മോദി ഇന്ന് പങ്കെടുക്കും. നാളെ രാവിലെ മോദി ഉച്ചകോടിയില്‍ സംസാരിക്കും. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും മോദി നാളെ ചര്‍ച്ച നടത്തും.◾ യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെയും നാളെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെയും കാണാനിരിക്കെയാണ് സെലന്‍സ്‌കിയുമായി മോദി സംസാരിച്ചത്. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മോദി സെലന്‍സ്‌കിയെ അറിയിച്ചു. അമേരിക്കയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സെലന്‍സ്‌കി മോദിയോട് വിശദീകരിച്ചു.◾ കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന, ഒപ്പം യാത്ര സുഗമമാക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിക്ക് ഇന്ന് ഔദ്യോഗിക തുടക്കം. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും ആകെ 8.735 കിലോമീറ്റര്‍ നീളം വരുന്ന കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.◾ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ സംഘടിപ്പിക്കും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നതെന്ന് ഓണാഘോഷക്കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാനും പൊതു വിദ്യാഭ്യാസ തൊഴില്‍ മന്ത്രിയുമായ വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.◾ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂര്‍ണ്ണ പിന്തുണ അല്ലെന്നാണ് എന്‍എസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കില്‍ നല്ലത്. സമിതി നേതൃത്വ രാഷ്ട്രീയ മുക്തമാകണമെന്ന നിര്‍ദേശവും എന്‍എസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരന്‍ നായര്‍ സമിതിയില്‍ അയ്യപ്പ ഭക്തര്‍ വേണമെന്നും നിര്‍ദ്ദേശിച്ചു◾ 71-ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടന്‍. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിന്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടന്‍. കഴിഞ്ഞ തവണ മില്ലിസെക്കന്‍ഡില്‍ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്. ഒന്നാം ട്രാക്കില്‍ മേല്‍പ്പാടം, രണ്ടാം ട്രാക്കില്‍ നിരണം, മൂന്നാം ട്രാക്കില്‍ നടുഭാഗം, 4ാം ട്രാക്കില്‍ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. വാശിയേറിയ മത്സരത്തില്‍ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്റെ നിരണവും എത്തി.◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത് തിരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണെന്ന് കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശ്. രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും എല്ലാവര്‍ക്കും നീതി ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും ആരോപണവിധേയരായവര്‍ സഭയിലുണ്ടെന്നും പറഞ്ഞ അദ്ദേഹം രാഹുലിനെ മാത്രം എന്തിന് മാറ്റി നിര്‍ത്തണമെന്നും ചോദിച്ചു◾കണ്ണപുരം സ്ഫോടന കേസിലെ പ്രതി അനൂപ് മാലിക് പൊലീസ് പിടിയിലായി. ഇന്നലെ വൈകിട്ടോടെ കാഞ്ഞങ്ങാട് വെച്ചാണ് ഇയാള്‍ കണ്ണപുരം പൊലീസിന്റെ പിടിയിലായത്. കാഞ്ഞങ്ങാടുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു. സുഹൃത്താണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ വിവരം അറിയിച്ചത്. അനൂപ് മാലിക്കിനേയും കൂട്ടി സ്റ്റേഷനില്‍ എത്താന്‍ പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.◾ വഖഫ് സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ മുസ്ലിം വിഭാഗമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. വഖഫ് സ്വത്തുക്കള്‍ കയ്യേറ്റം ചെയ്യാന്‍ മഹല്ല് കമ്മിറ്റികള്‍ അനുവദിക്കരുതെന്നും ബില്ലിന്റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടെന്നും എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആശങ്ക അകറ്റാന്‍ മുന്നോട്ട് വരണമെന്നും എപി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു.◾ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനം. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മര്‍ദിച്ചത്. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴി മങ്ങാട്ട് കവലയില്‍ ആണ് സംഭവം. പരിക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്.◾ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന വലിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഫറോക്ക് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.◾ സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. എന്‍ഡിഎയില്‍ നിന്ന് അവഗണന നേരിട്ടതായി സികെ ജാനു പറഞ്ഞു. ഇതേതുടര്‍ന്നാണ് സികെ ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ഇന്നലെ കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.◾ ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകള്‍ ആരംഭിച്ച ഓഗസ്റ്റ് 25 മുതല്‍ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതില്‍ ജില്ലാ ഫെയറുകളില്‍ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയില്‍ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചതെന്ന് സര്‍ക്കാരിന്റെ കണക്ക്. ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി.◾ പാലക്കാട് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സഹായിയായി പ്രവര്‍ത്തിച്ച കാറല്‍മണ്ണ മണ്ണിങ്ങല്‍ വീട്ടില്‍ എംകെ ഹരിദാസന്‍, പാട്ടത്തിനെടുത്ത ഭൂമിയില്‍ വാഴകൃഷി നടത്തിയിരുന്ന ചെര്‍പ്പുളശ്ശേരി പാറക്കല്‍ വീട്ടില്‍ പ്രഭാകരന്‍ എന്നിവരാണ് അറസ്റ്റിലായത്.◾ നിലവില്‍ ഒരു വിവാഹം ബന്ധം ഉള്ളപ്പോള്‍ മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഇക്കാര്യത്തില്‍ നിരീക്ഷണം നടത്തിയത്.◾ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്നും തുറന്നു പ്രവര്‍ത്തിക്കും. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്പെഷ്യല്‍ അരിയുടെ വിതരണവും ഇന്നത്തോടെ പൂര്‍ത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ ഇന്ന് തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് നാളെ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും.◾ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ വിദേശ നിക്ഷേപത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ ചില ആഗോള കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുകയാണെന്നും ഈ ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത ചികിത്സയിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ വെല്‍കെയര്‍ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.◾ എറണാകുളത്ത് കാരിക്കാമുറിയില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ 12 കോടി രൂപ അനുവദിക്കുമെന്ന് ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. പുതിയ കെ എസ് ആര്‍ ടി ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ക്കായി മന്ത്രി നടത്തിയ സന്ദര്‍ശനത്തിലാണ് പ്രഖ്യാപനം.◾ മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത കല്‍പ്പറ്റയിലെ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമയ്ക്ക് 24 കോടി അനുവദിച്ചു. എസ്റ്റേറ്റ് ഉടമ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ച തുകയില്‍ നിന്നാണ് 24 കോടി രൂപ അനുവദിച്ചത്. എസ്റ്റേറ്റ് ഉടമയ്ക്ക് ലഭിച്ച തുകയില്‍ നിന്നും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങള്‍ അഞ്ച് ദിവസത്തിനകം വിതരണം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.◾ കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. ടിങ്കു ബിസ്വാളിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഉത്തരവിന് പിന്നാലെ ടിങ്കു ബിസ്വാള്‍ ചുമതലയേറ്റു. ബി അശോകിന് ഇപ്പോള്‍ നല്‍കിയത് കെടിഡിഎഫ്സി ചെയര്‍മാന്‍ പദവിയാണ്.◾ കാസര്‍കോട് മധുവാഹിനി പുഴയോട് ചേരുന്ന തോട്ടില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെര്‍ക്കള പാടിയിലെ മിഥിലാജിന്റെ (12) മൃതദേഹം ആണ് കണ്ടെത്തിയത്. തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റര്‍ മാറി ആലംപാടി പാലത്തിന് സമീപമുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.◾ കോഴിക്കോട് വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയര്‍ അജിത് കുമാര്‍, ഓവര്‍സീയര്‍ അനീഷ പി പി എന്നിവരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഫയലുകള്‍ കൈകാര്യം ചെയ്തതില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് വിഭാഗം നഗരസഭ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.◾ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. തൃശ്ശൂര്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കാലടി സ്വദേശിനി ലിവിയ ജോസും തൃപ്പുണിത്തുറ സ്വദേശി നാരായണദാസുമാണ് കേസിലെ പ്രതികള്‍. എക്സൈസ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.◾ ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മലയാളിയായ ടി ജയന്തിന്റെ ബെംഗളൂരുവിലെ വീട്ടില്‍ പൊലീസ് പരിശോധന. വെളിപ്പെടുത്തല്‍ നടത്തുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ചിന്നയ്യക്കൊപ്പമാണ് എസ്ഐടി സംഘം ജയന്തിന്റെ വീട്ടിലെത്തിയത്. ചിന്നയ്യ നേരത്തെ ഈ വീട്ടിലെത്തിയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേതുടര്‍ന്നാണ് പരിശോധന നടത്തിയത്.◾ 16-ാം നൂറ്റാണ്ടില്‍ വൈഷ്ണവ സന്യാസി ശ്രീ ശങ്കരന്‍ നിര്‍മ്മിച്ച 'വൃന്ദാവനി വസ്ത്ര' എന്ന പട്ടുതുണി 2027 ല്‍ അസമില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയമാണ് വൃന്ദാവനി വസ്ത്രം വായ്പ നല്‍കാന്‍ സമ്മതിച്ചത്. 18 മാസത്തേക്കാണ് പ്രദര്‍ശനമുണ്ടാകുക. അതേ സമയം, 'വൃന്ദാവന്‍ വസ്ത്രം' പ്രദര്‍ശിപ്പിക്കുന്നതിന് ബ്രിട്ടീഷ് മ്യൂസിയം ഒരു അത്യാധുനിക മ്യൂസിയം ഉള്‍പ്പെടെയുള്ള ചില നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.◾ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ബെല്‍ജിയത്തിലെ അപ്പീല്‍ കോടതി വീണ്ടും തള്ളി. 6300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം നയതന്ത്ര തലത്തില്‍ തുടരുന്നതിനിടെയാണ് മെഹുല്‍ ചോക്‌സി ബെല്‍ജിയത്തിലെ കോടതിയെ സമീപിച്ചത്.◾ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം ദുസഹമാക്കി കനത്ത മഴ തുടരുന്നു. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മഴയിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം പതിനേഴായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പഞ്ചാബില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം കരസേന തുടരുകയാണ്.◾ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉല്‍പ്പാദനക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജപ്പാന്‍ സന്ദര്‍ശനം ഫലം ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനുമായി 13 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച നരേന്ദ്ര മോദി രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ശേഷം ഇന്ന് നടക്കുന്ന എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്നലെ ചൈനയിലെത്തി.◾ ദില്ലിയില്‍ പ്രസാദം നല്‍കാന്‍ വൈകിയതിന് ക്ഷേത്ര ജീവനക്കാരനെ യുവാക്കള്‍ അടിച്ചുകൊന്നു. യുവാക്കളിലൊരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ജനമധ്യത്തില്‍ നടന്ന നടുക്കുന്ന സംഭവത്തിന്റ ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് കേസിനാസ്പദമായ സംഭവം.◾ വടക്കന്‍ ഗാസയിലെ ചില മേഖലയിലേക്കുള്ള സഹായ വിതരണം വീണ്ടും തടയാന്‍ ഇസ്രയേല്‍ സൈന്യം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഹമാസിനെ ലക്ഷ്യമിട്ട് ഗാസയില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ഗാസയില്‍ നിന്ന് താമസക്കാരെ തെക്കന്‍ ഗാസയിലേക്ക് ഒഴിപ്പിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടത്തും. ഇതിന്റെയെല്ലാം ഭാഗമായാണ് സഹായവുമായി വരുന്ന ട്രക്കുകളുടെ വടക്കന്‍ ഗാസയിലേക്കുള്ള സഞ്ചാരം നിയന്ത്രിക്കുന്നതെന്നാണ് വിവരം.◾ വര്‍ഷങ്ങള്‍ക്ക് ശേഷം എസ്&പി ഇന്ത്യയുടെ ദീര്‍ഘകാല സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി. വിദേശത്ത് നിന്ന് വായ്പയെടുക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ ഇനി വായ്പ ലഭ്യമാകും. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും റേറ്റിംഗ് ഉയര്‍ത്തല്‍ സഹായിക്കും. മികച്ച റേറ്റിംഗ് കാരണം സര്‍ക്കാരിനും ഇനി കുറഞ്ഞ ചെലവില്‍ കടം ലഭിക്കും. റേറ്റിംഗില്‍ ഉണ്ടായ പുരോഗതി ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും കടബാധ്യതകള്‍ നികത്താനുള്ള ഇന്ത്യയുടെ കഴിവ് മെച്ചപ്പെട്ടുവെന്ന സൂചന നല്‍കുകയും ചെയ്യും. പുതിയ മൂലധനം ആകര്‍ഷിക്കാനും രാജ്യത്തിന്റെ പരിവര്‍ത്തനം ത്വരിതഗതിയിലാക്കാനും ഇത് സഹായകരമാകും. 2007ല്‍ ഇന്ത്യ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായിരുന്നു. ഇന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷം അത് നാല് ട്രില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു.◾ പ്രേക്ഷരേവരും ഏറ്റെടുത്ത 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്റ് ' എന്ന സിനിമയുടെ ചിരിയൊളിപ്പിച്ച ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലര്‍ കാണുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. ഒക്ടോബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് 'ഇന്നസെന്റ് ' എത്തുന്നത്. ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, മിഥുന്‍, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, അശ്വിന്‍ വിജയന്‍, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് എ.കെ.ഡി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്.◾ 'ഹോം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കത്തനാര്‍'. ജയസൂര്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നാളെ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഗോകുലം മൂവീസ്. 212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും ഈ പടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തട്അങ്ങീ 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. 2023ല്‍ ആയിരുന്നു കത്തനാരിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 36 ഏക്കറില്‍ നാല്‍പ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള പടു കൂറ്റന്‍ സെറ്റും അണിയറ പ്രവര്‍ത്തകര്‍ ഒറുക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു. അനുഷ്‌ക ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന കത്തനാരില്‍ പ്രഭു ദേവയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രീഡിയില്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്.◾ വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്ത് വീണ്ടും പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുക്കി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്. സ്‌കൂട്ടര്‍ വിപണിയില്‍ ടിവിഎസിന്റെ ജനകീയ മോഡലായ എന്‍ടോര്‍ക്കിന്റെ പരിഷ്‌കരിച്ച പതിപ്പായ എന്‍ടോര്‍ക്ക് 150 ആണ് വിപണിയില്‍ എത്തിക്കുന്നത്. സെപ്റ്റംബര്‍ നാലിന് എന്‍ടോര്‍ക്ക് 150 വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 125 സിസി സ്‌കൂട്ടറുകളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് ഏറെ മുന്നിലാണ്. അതിന്റെ അടുത്ത പതിപ്പായ ഉയര്‍ന്ന ശേഷിയുള്ള മോഡലാണ് കമ്പനി അവതരിപ്പിക്കുന്നത്. ലോഞ്ചിന്റെ ഭാഗമായി കമ്പനി എന്‍ടോര്‍ക്ക് 150ന്റെ എല്‍ഇഡി ഹെഡ്ലാമ്പ് ഡിസൈന്‍ ടീസര്‍ പുറത്തിറക്കി. ഒരു പ്രത്യേക സ്പ്ലിറ്റ് ഡിസൈനോടുകൂടിയ ബോള്‍ഡ് ക്വാഡ്-എല്‍ഇഡി ഹെഡ്ലാമ്പ് ക്ലസ്റ്റര്‍ ഈ ചിത്രത്തില്‍ കാണാം. വലിയ എന്‍ജിനുള്ള ഈ മോഡല്‍ 125 സിസി മോഡലിന്റെ ആക്രമണോത്സുകമായ രൂപകല്‍പ്പന നിലനിര്‍ത്തും എന്നാണ് സൂചിപ്പിക്കുന്നത്. എന്‍ടോര്‍ക്ക് 150-ല്‍ സിംഗിള്‍-ചാനല്‍ എബിഎസ് ഉണ്ടാകുമെന്നും കരുതുന്നു. ഒന്നര ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.◾ ആനന്ദതീര്‍ത്ഥസ്വാമികളുടെ ക്രിയാബഹുലവും ത്യാഗനിര്‍ഭരവുമായ ജീവിതമാണ് ഈ നോവലില്‍ കലാചാതുര്യത്തോടുകൂടി ആഖ്യാനം ചെയ്തിരിക്കുന്നത്. ഇന്ദ്രിയവേദ്യവും ചലനാത്മകവുമായ ആഖ്യാനങ്ങളാല്‍ 'ചേയാ' ഒരു കാലഘട്ടത്തിന്റെ സജീവരംഗങ്ങള്‍ വായനക്കാരുടെ മനസ്സുകളില്‍ മുദ്രിതമാക്കുന്നു. ഈ കൃതിയിലൂടെ കടന്നുപോകുമ്പോള്‍ കലാപകലുഷിതമായ ഒരു കാലഘട്ടത്തിന്റെ നെഞ്ചിടിപ്പുകള്‍ നാം കേള്‍ക്കുന്നു. കേരളനവോത്ഥാനചരിത്രത്തിലെ ഒറ്റയാള്‍പ്പോരാട്ടമായ ആനന്ദതീര്‍ത്ഥസ്വാമികളുടെ ത്യാഗോജ്ജ്വലവും സമരോന്മുഖവുമായ ജീവചരിത്രനോവല്‍. 'ചേയാ'. ആര്‍. ഉണ്ണിമാധവന്‍. മാതൃഭൂമി. വില 289 രൂപ.◾ ഓണനാളുകളില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രണം ഒരു വലിയ വെല്ലുവിളിയായിരിക്കും, പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍. ഭക്ഷണം കഴിച്ചാല്‍ ഉടന്‍ ഷുഗര്‍ സ്പൈക്ക് ഉണ്ടാകുമോ എന്ന ഉള്‍ഭയം ഇവയെല്ലാം അകറ്റി നിര്‍ത്താന്‍ കാരണമാകും. എന്നാല്‍ ഭക്ഷണശേഷമുള്ള ഷുഗര്‍ സ്പൈക്ക് കുറയ്ക്കാന്‍ സിംപിളായ ഒരു ടെക്നിക് വെളിപ്പെടുത്തുകയാണ് ഫ്രഞ്ച് ബയോകെമിസ്റ്റ് ആയ ജെസ്സി ഇന്‍ചൗസ്‌പെ. 'കാഫ് റൈസ്' എന്ന ലളിതമായ വ്യായാമത്തിലൂടെ ഭക്ഷണ ശേഷമുള്ള ഷുഗര്‍ സ്‌പൈക്ക് കുറയ്ക്കാനും ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജെസ്സി പറയുന്നു. നല്ല മധുരമുള്ള പായസം കഴിച്ച ശേഷം, ഇതൊന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. കാല്‍ പാദങ്ങള്‍ നിലത്ത് വിശ്രമിക്കാന്‍ അനുവദിക്കുക. ശേഷം കാലുകളുടെ ഉപ്പൂറ്റി മാത്രം പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഉപ്പൂറ്റിയില്‍ ഉള്ള സോളിയസ് പേശികള്‍ ചുരുങ്ങുകയും ഇത് രക്തത്തില്‍ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഷുഗര്‍ സ്‌പൈക്ക് വലിയെ രീതിയില്‍ ഉണ്ടാകാതെ സംരക്ഷിക്കും. 5 മുതല്‍ 10 മിനിറ്റ് വരെ ഈ വ്യയാമം ആവര്‍ത്തിക്കാവുന്നതാണ്. വീട്ടിലിരുന്നോ ജോലി സ്ഥലത്തിരുന്നോ കാല്‍ഫ് റൈസ് എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഒരു പഠനത്തില്‍ ഭക്ഷണ ശേഷം അഞ്ച് മണിക്കൂര്‍ കാല്‍ഫ് റൈസ് ചെയ്തിലൂടെ ആളുകളില്‍ ഷുഗര്‍ സ്‌പൈക്ക് 52 ശതമാനമായും എക്‌സ്ട്രാ ഇന്‍സുലിന്‍ നില 60 ശതമാനമായും കുറഞ്ഞതായി കണ്ടെത്തി. എന്നാല്‍ അഞ്ച് മണിക്കൂറിന്റെ ആവശ്യമൊന്നുമില്ല, വെറും പത്ത് മിനിറ്റ് ചെയ്താല്‍ പോലും വ്യായാമം ഫലപ്രദമാണ്. ആര്‍ക്കും എവിടെയിരുന്നും പരീക്ഷിക്കാവുന്ന ഒരു ലളിതമായ ഒരു വ്യായാമമാണിതെന്നും ജെസ്സി പറയുന്നു.*ശുഭദിനം**കവിത കണ്ണന്‍*യാത്രയ്ക്കിടയില്‍ സുമുഖനായ ഒരാളെ യുവാവ് പരിചയപ്പെട്ടു. ആരാണെന്ന ചോദ്യത്തിന് ചെകുത്താന്‍ എന്നായിരുന്നു മറുപടി. യുവാവ് പറഞ്ഞു: നിങ്ങള്‍ നുണ പറയുകയാണ്. ഞാന്‍ പറഞ്ഞുകേട്ടിട്ടുളള ചെകുത്താന്‍ വിരൂപനും ആകര്‍ഷണമില്ലാത്തവനുമാണ്. അപ്പോള്‍ ചെകുത്താന്‍ പറഞ്ഞു: അത് എന്നെക്കുറിച്ച് അപവാദം പറയുന്നവര്‍ പറഞ്ഞുപരത്തുന്നതാണ്. കണ്ണുകൊണ്ട് കണ്ടതിന്റെ പേരില്‍ കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്നവര്‍ വിഢ്ഢികളും പ്രായോഗിക ജ്ഞാനമില്ലാത്തവരുമാണ്. ഒളിപ്പിക്കേണ്ടതെല്ലാം ഒളിപ്പിച്ചാണ് എല്ലാവരും പുറത്തിറങ്ങുന്നത്. കാപട്യവും വഞ്ചനയും ശീലമാക്കിയവര്‍ തങ്ങള്‍ക്കനുയോജ്യമായ മുഖംമൂടികള്‍ മാറിമാറി അണിയുന്നവരാകും. അത്തരക്കാരെ തിരിച്ചറിയാനാകാത്തവിധം മങ്ങിയതാകരുത് നമ്മുടെ കാഴ്ചകള്‍. വികൃതമായെതെല്ലാം വിശുദ്ധമല്ലെന്ന് കരുതരുത്. പുഞ്ചിരിക്കുന്നവരില്‍ പ്രതികാരം കണ്ടേക്കാം, പിണക്കം നടിക്കുന്നവരില്‍ സ്‌നേഹം ഒളിഞ്ഞിരിപ്പുണ്ടാകും. ശകാരിക്കുന്നവരില്‍ കരുതലുണ്ടാകാം. പ്രണയിക്കുന്നവരില്‍ പ്രാകൃതസ്വഭാവവും ഉണ്ടാകും. പുറമേ പ്രദര്‍ശിപ്പിക്കപ്പെടുന്നവ കാണാനുള്ള കഴിവു മാത്രമേ കണ്ണുകള്‍ക്കുളളൂ. അകകാമ്പ് കണ്ടെത്തണമെങ്കില്‍ അകത്തേക്കു നോക്കണം. - ശുഭദിനം.

Read more
Load More
That is All

Kerala News