നല്ലളം : നല്ലളം മോഡേൺ ബസാർ വി.കെ.സി ബസ്റ്റോപ്പിന് പുറകുവശത്തെ കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ ആളോഴിഞ്ഞ കെട്ടിടത്തിൽ ലഹരി വില്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് ഡാൻസാഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, നല്ലളം പോലീസും ചേർന്ന് രണ്ട് യുവാക്കളെ പിടികൂടി. നല്ലളം സ്വദേശികളായ അരീക്കാട് അൽവ വീട്ടിൽ മുഹമ്മദ് സഫ്‌വാൻ (26), ചൊപ്പാംകണ്ടി വീട്ടിൽ ഷർഷാദ് (26), എന്നിവരെയാണ് 2.373 കിലോഗ്രാം കഞ്ചാവ്, 3.77 ഗ്രാം MDMA എന്നിവയോട് കൂടി പിടി കൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് മാർക്കറ്റിൽ രണ്ട് ലക്ഷത്തിന് മുകളിൽ വിലവരും. പ്രതികൾക്ക് നല്ലളം, വെള്ളയിൽ, മെഡിക്കൽ കോളേജ് എന്നീ സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ്സുകൾ നിലവിലുണ്ട്. സാമൂഹ്യ വിരുദ്ധർ താവളമാക്കിയ കാടുപിടിച്ച് കിടക്കുന്ന പറമ്പിലെ പൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിലേക്ക് നാട്ടുകാരും മറ്റും പോകുവാൻ ഭയപ്പെട്ടിരുന്നു. അത്തരത്തിൽ എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലത്തേക്ക് പോലീസ് വളരെ സാഹസികമായാണ് കടന്നുചെന്ന് പ്രതികളെ പിടികൂടിയിട്ടുള്ളത്. ജില്ലയിലെ അതിർത്തി പ്രദേശങ്ങളായ ഇത്തരം സ്ഥലങ്ങളിൽ സാമൂഹ്യവിരുദ്ധർ താവളം ആക്കി ലഹരി വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്നും, ഇത്തരം സ്ഥലങ്ങൾ ലഹരി വില്പനക്കാർ പിടിമുറുക്കിയിട്ടുണ്ടെന്നുള്ളതിന്റെ അടിസ്ഥാനത്തിൽ ഡെൻസാഫും കോഴിക്കോട് സിറ്റി പോലീസും നിരീക്ഷണം ശക്തമാക്കിയിട്ടുള്ളതാണ്. കഴിഞ്ഞമാസം നല്ലളം സ്റ്റേഷൻ പരിധിയിൽ വാണിജ്യ അളവിൽ MDMA കൈവശം വെച്ചതിന് മൂന്നു പേരെ ഡാൻസാഫും നല്ലളം പോലീസും പിടി കൂടിയിട്ടുള്ളതാണ്. പ്രതികൾ ഉൾപ്പെട്ട ലഹരി സംഘത്തിലെ ബാക്കിയുള്ളവരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഡാൻസാഫ് എസ്. ഐ മനോജ് ഇടയേടത്ത്, അഖിലേഷ്. കെ,സുനോജ്, ഷിനോജ് എം, ലതീഷ്. എം. കെ , സരുൺകുമാർ , അതുൽ.ഇ. വി, അഭിജിത്ത്. പി, ദിനീഷ്. പി കെ, മുഹമ്മദ് മഷ്ഹൂർ, നല്ലളം പോലീസ് സ്റ്റേഷൻ എസ് ഐ പ്രദീപ്, രതീഷ്. കെ. കെ, സിപിഒ മാരായ രജിൻ, രജീഷ്, രഞ്ജിത്ത്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റെ് ചെയ്തു.