Trending

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തും

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പറയഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കും. 11 അംഗ ബാങ്ക് ഭരണ സമിതിയിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 31 പേരാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ഇന്ന് തന്നെ അറിയം. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തും.

ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിൽ ഭരണസമിതിയുടെ പാനലും ഔദ്യോഗിക പാനലും തമ്മിലാണ് മത്സരം. കോൺഗ്രസിലെ വിമത പക്ഷത്തിന്‍റെ നിയന്ത്രണത്തിലാണ് നിലവിൽ ചേവായൂർ ബാങ്ക് ഭരണസമിതിയുള്ളത്

35000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സിപിഐഎം പിന്തുണയോടെ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നേരത്തെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വിമതര്‍ക്കെതിരെ നടത്തിയ ഭീഷണി പ്രസംഗം വിവാദമായിരുന്നു.


Post a Comment

Previous Post Next Post