Trending

25നും 26നും വെർച്വൽ ക്യൂ എണ്ണം കുറച്ചു, സ്പോട് ബുക്കിങ് ഒഴിവാക്കി; അയ്യപ്പ ദർശനത്തിന് ഭക്തരുടെ നീണ്ടനിര

ശബരിമല: തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25 ന് വെർച്വൽ ക്യൂ 54,444 പേർക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേർക്കു മാത്രമാണ് ദർശനത്തിന് അവസരം ഉള്ളത്.

സാധാരണ ദിവസങ്ങളിൽ വെർച്വൽ ക്യൂ 70,000 ആയിരുന്നു. ഇതിനു പുറമേ ദർശനത്തിനു വരുന്ന എല്ലാവർക്കും സ്പോട് ബുക്കിങ് അനുവദിച്ചു. എന്നാൽ 25നും 26 നും സ്പോട് ബുക്കിങ് നടത്തി ദർശനത്തിനു കടത്തിവിടില്ല. 26 ന് ഉച്ചയ്ക്ക് 12നും 12.30 നും മധ്യേയാണ് മണ്ഡല പൂജ. രണ്ടു ദിവസമായി 20,000നു മുകളിലാണ് സ്പോട് ബുക്കിങ്.

Post a Comment

Previous Post Next Post