സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തുക പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കാനും ധനവകുപ്പ് ഉത്തരവിട്ടു.
അനര്‍ഹരില്‍ നിന്നും പെന്‍ഷന്‍ തുക തിരിച്ചുപിടിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. അനര്‍ഹരുടെ പെന്‍ഷന്‍ അടിയന്തരമായി റദ്ദ് ചെയ്യും. അനര്‍ഹമായി കൈപ്പറ്റിയ തുക 18 ശതമാനം പിഴ പലിശ സഹിതം തിരികെ ഈടാക്കും. പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും ഉത്തരവിലുണ്ട്.
തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ ഭരണ വകുപ്പുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും ധന വകുപ്പ് നിര്‍ദേശിച്ചിരുന്നു