കോഴിക്കോട്: കേരള പ്രവാസി സംഘത്തിൽ അംഗങ്ങളാവുന്ന, നാട്ടിൽ തിരിച്ചെത്തിയവരും, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരുമായ പ്രവാസികൾക്ക് ജില്ലയിലെ വിവിധ ആശുപത്രികളുമായി സഹകരിച്ചു കേരള പ്രവാസി സംഘം നടപ്പിലാക്കുന്ന ചികിത്സാ സഹായ പദ്ധതിയുടെ ആദ്യ എം. ഒ. യു. സ്റ്റാർ കെയർ ആശുപത്രിയുമായി ഒപ്പു വെച്ചു. ആശുപത്രി സി. ഇ. ഒ. സത്യയിൽ നിന്നും ജില്ലാ സെക്രട്ടറി സി. വി ഇഖ്ബാൽ, പ്രസിഡന്റ് കെ. സജീവ് കുമാർ എന്നിവർ രേഖകൾ സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സലിം മണാട്ട്, ജില്ലാ ജോ. സെക്രട്ടറി ടി. പി ഷിജിത്ത്, വൈ. പ്രസിഡന്റ് പേരോത്ത് പ്രകാശൻ ആശുപത്രി മാർക്കറ്റിങ് മാനേജർ വിനീഷ് നെല്ലിശ്ശേരി , സ്റ്റാഫ് ജോസഫ് എന്നിവർ സംബന്ധിച്ചു.
Tags:
Latest . Local