Trending

ദുബായ് ലോകത്തെ 20 അതി സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ദുബായ് ഇടംപിടിച്ചു

20 ശതകോടീശ്വരന്മാർ ഉൾപ്പെടെയുള്ള 81,200 കോടീശ്വരന്മാരുടെ സാന്നിധ്യമാണ് പട്ടികയിൽ ഇടംനേടാൻ ദുബായിക്കു കരുത്തായത്. ന്യൂ വേൾഡ് വെൽത്തുമായി സഹകരിച്ച് ഹെൻലി ആൻഡ് പാർട്നേഴ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ 18-ാം സ്ഥാനത്താണ് ദുബായ്. മുൻപുണ്ടായിരുന്ന 21-ാം സ്ഥാനത്തുനിന്നാണ് ദുബായിയുടെ കുതിപ്പ്.

സമ്പത്തിന്റെയും സമൃദ്ധിയുടെ യും ഇടമെന്ന പദവി ഉറപ്പിക്കുന്ന ദുബായ്, അറബ് നഗരങ്ങളിൽ ഒന്നാമതുമാണ്.
10 വർഷത്തിനിടെ കോടീശ്വരന്മാരുടെ എണ്ണത്തിൽ 102% വർധന നേടിയ ദുബായ് ഈയിനത്തിൽ അതിവേഗം വളരുന്ന ലോകത്തിലെ മൂന്നാമത്തെ നഗരമായും മാറി. കഴിഞ്ഞവർഷം മാത്രം 8,700 കോടീശ്വരന്മാരെയാണ് നഗരം ആകർഷിച്ചത്. ദുബായിൽ 10 കോടി ഡോളറിൽ കൂടുതൽ ആസ്തിയുള്ളവരുടെ എണ്ണം 237 ആയും ഉയർന്നു. 2023ൽ അത് 212 ആയിരുന്നു.

10 വർഷത്തിനിടെ അബുദാബിയിലെ കോടീശ്വരന്മാരുടെ എണ്ണം 80% വർധിച്ച് 17,800
ആയി ഉയർന്നു. 10 കോടി ഡോളറിൽ കൂടുതൽ ആസ്തിയുള്ള  75 പേരും 8 ശതകോടീശ്വരന്മാരും അബുദാബിയിലുണ്ട്. വരും 
വർഷങ്ങളിൽ അതിസമ്പന്നരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ചയ്ക്കു ദുബായും അബുദാബിയും സാക്ഷ്യം വഹിക്കും സുസ്ഥിരമായ സാമ്പത്തിക വളർച്ച ഇരു എമിറേറ്റുകളിലും 10 കോടി ഡോളറിൽ കൂടുതൽ ആസ്തിയുള്ളവരുടെ എണ്ണം 2034നകം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ

Post a Comment

Previous Post Next Post