Trending

ചേരയെ കൊന്നാല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ: വനംവകുപ്പ്

കൊല്ലം : ചേരയെ കൊന്നാല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ. വനം വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ തന്നെ ചേരയും നീര്‍ക്കോലിയും മുതല്‍ മൂര്‍ഖന്‍, പെരുമ്പാമ്പ്, അണലി, രാജവെമ്പാല, തുടങ്ങിയ ഇനം പാമ്പുകളെയെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചിലയിനം എലികളും വാവലുകളും ആക്ടിന്റെ പട്ടികകളില്‍പ്പെടുന്നുണ്ട്.
 കാട്ടുപന്നിയടക്കമുള്ളവ രണ്ടാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുന്നത് പുള്ളിമാന്‍, നീലക്കാള, ചിലയിനം പക്ഷികള്‍ തുടങ്ങിയവ ഈ ഷെഡ്യൂളിലുണ്ട്. തേനീച്ച, കടന്നല്‍ എന്നിവയെ 2024 ലാണ് സര്‍ക്കാര്‍ വന്യജീവികളുടെ കൂട്ടത്തില്‍പ്പെടുത്തുന്നത്. എന്നാല്‍ ഇവയെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആന, സിംഹം, കടുവ, കുരങ്ങ് എന്നിവയെ കൊന്നാല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും എന്നതാണ് വ്യവസ്ഥ.

Post a Comment

Previous Post Next Post